Friday 25 May 2018 11:45 AM IST

വാർധക്യത്തിലും വിടരട്ടെ സന്തോഷം; അച്ഛനമ്മമാർ സന്തോഷമായിരിക്കാൻ മക്കൾ അറിയേണ്ട കാര്യങ്ങൾ

Lakshmi Premkumar

Sub Editor

old_age1

അവിടെ ഇപ്പോൾ എന്തിന്റെ കുറവാ അച്ഛനും അമ്മയ്ക്കും.? അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരേ?’’ പ്രായമായവരുള്ള മിക്ക വീടുകളിലും ദിവസവും ഒരു നേരമെങ്കിലും ഉയരുന്ന ചോദ്യമാണിത്. മുറ്റത്തേക്കൊന്നിറങ്ങിയാൽ, കവലയിലെ കടയിലേക്കൊന്ന് പോയാൽ അപ്പോൾ എത്തും കരുതലിന്റേതെന്ന് പറയുന്ന കണ്ണുകൾ. വാർധക്യത്തിനു നമ്മൾ നൽകുന്ന ഈ അനാവശ്യ തണൽ ആവശ്യമുണ്ടോ എന്നുപോലും നമ്മൾ അന്വേഷിക്കാറില്ല. എന്താണ് അവർ ആഗ്രഹിക്കുന്നതെന്ന് ഒ രിക്കൽ പോലും ചോദിക്കാനും നമ്മൾ മെ നക്കെടാറില്ല.

എപ്പോഴും അടുത്ത വീടുകളിൽ കയറിയി റങ്ങുന്നു, വഴിയിൽക്കൂടി പോകുന്നവരോടെ ല്ലാം ആവശ്യമില്ലാതെ സംസാരിക്കുന്നു, എ ല്ലാകാര്യത്തിലും കേറി അനാവശ്യമായി അഭിപ്രായം പറയുന്നു, ടിവിക്കു മുന്നിൽ നി ന്ന് മാറുകയേ ഇല്ല... പ്രായമായവരുള്ള വീടുകളിലെ പരാതിപെട്ടിയിൽ കുമിഞ്ഞ് കൂടുന്ന പരാതികൾ ഇങ്ങനെ പലതാണ്.

പലപ്പോഴും ഇവയുടെ പിന്നിലുള്ള കാര്യ ങ്ങൾ നമ്മൾ ചിന്തിക്കാറില്ല.സമൂഹം കൽപിച്ചു നൽകിയ ഇടുങ്ങിയ ഇരുണ്ട വഴിത്താ രയിലൂടെയാണ് വാർധക്യത്തിന്റെ നടപ്പ്. ചിലർ ആ വഴി പൂർത്തിയാക്കും. ചിലർ വഴിയരികിൽ വീഴും. വാർധക്യത്തിന് താ ങ്ങായി എന്താണ് യഥാർഥത്തിൽ നൽകേ ണ്ടത്? നമ്മൾ നൽകുന്ന സുഖസൗകര്യ ങ്ങൾക്കപ്പുറം അവരാഗ്രഹിക്കുന്ന മറ്റൊരു ലോകമുണ്ടെങ്കിൽ അവിടേക്ക് ഒരു വാതിൽ തുറന്നുകൊടുക്കാൻ വൈകരുത്.

അരുതെന്ന് പറയല്ലേ

പട്ടാളത്തിൽ നിന്ന് വിരമിച്ച് വീട്ടിലിരിക്കുന്ന അച്ഛൻ. അല്‍പം ഓർമക്കുറവുള്ളതു കൊണ്ട് ആളങ്ങനെ പുറത്തേക്കൊന്നും പോകാറില്ല. ‘‘അച്ഛന്റെ സ്വഭാവം ഭയങ്കര കർക്കശമാണ്. ആരോടും ഒത്ത് പോകില്ല’’ വീട്ടിലെത്തുന്ന അതിഥികളോട് അച്ഛന്റെ മുന്നിൽ വച്ചു തന്നെ മകൻ ഈ പരാതി ഉന്നയിക്കും. മറ്റുള്ളവരുടെ മുന്നിൽ വച്ച് മാതാപിതാക്കളെക്കുറിച്ചുള്ള ഇത്തരം മുൻവിധികൾ ശ രിയല്ല. യൗവനത്തിൽ അതിർത്തി കാത്ത ധീരനാണ് അദ്ദേഹം. ഇപ്പോൾ കടയിൽ പോയി സാധനം വാങ്ങാൻ പോലും വീട്ടിൽ വിലക്കാണ്! ഇങ്ങനെ തുടങ്ങിയാൽ വാർധക്യം അദ്ദേഹത്തെ എളുപ്പത്തിൽ കീഴടക്കും.

പ്രായമായവരെ റിട്ടയർമെന്റിന് ശേഷ വും എന്തെങ്കിലും ചുമതലകൾ ഏൽപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരാൾ വീടു പണിയുകയാണെന്നിരിക്കട്ടെ. അതിന്റെ മേ ൽനോട്ടവും മറ്റും അച്ഛനെ ഏൽപിച്ചു നോക്കൂ. ഒരു ടെൻഷനുമില്ലാതെ മനോഹരമായ ഒരു വീട് നിങ്ങളുടെ കൈക്കുമ്പിളിൽ എത്തിക്കും ആ അച്ഛൻ. ‘പ്രായമായില്ലേ ഇനി അതൊന്നും ചെയ്യണ്ട’ ഇത്തരം പറച്ചിലുകൾ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. പ്രായം ഒന്നിനും പരിധി കൾ നിശ്ചയിക്കുന്നില്ല എന്ന തിരിച്ചറിവ് ആ ദ്യം മക്കളിൽ ഉണ്ടാകണം. ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും അത് മറന്ന് ആരാധ നാലയങ്ങളിൽ പോകുന്ന കാര്യങ്ങളിൽ മു ന്നിലിറങ്ങുന്നവരാണ് അമ്മമാർ.

‘പ്രായമൊക്കെയായില്ലേ, ഇനി അവിടെ പോയി പ്രാർഥിക്കുവൊന്നും വേണ്ട. ഇവിടുരുന്ന് പ്രാർഥിച്ചാൽ മതി. ഇനി മക്കൾ പോട്ടെ എല്ലായിടത്തും.’ എന്ന ഉപദേശവുമായി വ രാൻ ധാരാളം പേരുണ്ടാകും. പള്ളിയിലോ അമ്പലത്തിലോ എവിടെ പോകുമ്പോളും പ്രായമായവർക്കൊപ്പം ചെറുമകനെയോ ചെറുമകളെയോ അയച്ചാൽ പോരേ ആ ആധി അവിടെ അവസാനിപ്പിക്കാം. പരസ്പരം സം രക്ഷണം നൽകി അവർ സുരക്ഷിതരായി വീട്ടിലെത്തിക്കോളും. കൊച്ചു മക്കൾക്ക് അ തൊരു അനുഭവം ആകും. ഒറ്റപ്പെടലുകൾ നല്‍കുമ്പോളാണ് ഓർമകൾ പടിയിറങ്ങുന്നതെന്ന് മനസിലാക്കേണ്ടത് മക്കൾ തന്നെയാണ്.

വാട്സ് ആപ്പും ഫെയ്സ്ബുക്കും

ഫെയ്സ്ബുക്കിൽ ദിവസവും ഓരോ ഫോട്ടോയെങ്കിലും അപ്‌ലോഡ് ചെയ്യുന്ന അമ്മ. അതിൽ വീട്ടിലെ ചെടിച്ചട്ടിയിൽ പുതിയതായി വിരിഞ്ഞ പൂവുണ്ടാകും. പറമ്പിലെ കാച്ചിലും കപ്പയുമുണ്ടാകും. മണിക്കുട്ടിയെന്ന ആടിന്റെ ഫോട്ടോയുണ്ടാകും. ഓരോ ഫോട്ടോയ്ക്കും എത്ര ലൈക്ക് കിട്ടിയെന്നും എത്ര കമന്റ് കിട്ടിയെന്നും നിത്യവും വിളിച്ച് സന്തോഷത്തോടെ പറയും. പ്രായമായപ്പോഴത്തെ ഓരോ വട്ടുകൾ എന്ന് വിളിച്ച് കളിയാക്കാൻ വരട്ടെ. മാറുന്ന കാലത്തെ ബോറടി മാറ്റാൻ ടെക്നോളജിയുടെ സാധ്യതകളെല്ലാം മാതാപിതാക്കളും അറിഞ്ഞിരിക്കണം. പലത വണ പറഞ്ഞു കൊടുക്കേണ്ടി വരും. എങ്കിലും സാരമില്ല നിങ്ങളെ അക്ഷരം പഠിപ്പിക്കാൻ പണ്ട് അവരെടുത്ത ക്ഷമയുടെ പകുതിപോലുമാകില്ല ഇതെന്ന് തീർച്ച. സോഷ്യൽ മീഡിയ പഠിപ്പിക്കാൻ മക്കൾക്ക് സമയമില്ലെങ്കിൽ അത് കൊച്ചുമക്കളെ ഏൽപിക്കുക. വാട്സ് ആപ്പും, ഫെയ്സ് ബുക്കും സ്കൈപ്പുമൊക്കെ ബന്ധങ്ങളുടെ അകലം കൂറയ്ക്കുക മാത്രമല്ല മാതാപിതാക്കൾക്ക് സംരക്ഷണ വ ല യം കൂടി നൽകുന്നുണ്ട്. വിരൽതുമ്പിൽ മക്കളെപ്പോഴും ഉ ണ്ടെന്ന ആശ്വാസം.

old_age4

പ്രായമാകുമ്പോൾ സ്വഭാവം മാറുന്നില്ല

‘പ്രായമായില്ലേ, ഇനിയവരെ മാറ്റാൻ പറ്റില്ലല്ലോ’ എന്ന് എല്ലാവരും പറയും. പ്രായമായവരുടെ സ്വഭാവത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നാണ് ഇത് കേട്ടാൽ തോന്നുക. പ്രായമാകുമ്പോൾ സ്വഭാവം മാറുന്നുവെന്നത് തെറ്റിധാരണ മാത്രമാണ്. ശീലിച്ച നമ്മുടെ സ്വഭാവത്തിൽ നിന്ന് പ്രത്യേകിച്ചൊരു മാറ്റവും വാർധക്യം ഉണ്ടാക്കുന്നില്ല. തലയിൽ നര കയറുന്നതും, തൊലി ചുളിയുന്നതും ശാരീരി കമായി മാത്രമുണ്ടാകുന്ന മാറ്റങ്ങളാണ്. പ്രായമുണ്ടാക്കുന്ന രോഗങ്ങളും അതിന്റെ വിഷമതകളും, വേദനകളും, മാനസികപ്രശ്നങ്ങളും ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറേ സ്വാ ധീനിച്ചേക്കാം. ഇത് അറിഞ്ഞ് പെരുമാറുകയാണ് ആദ്യമായി മക്കൾ ചെയ്യേണ്ടത്. ഇത് ഉണ്ടാക്കുന്ന ശൂന്യത തരണം ചെയ്യു ന്നത് വലിയ കടമ്പയാണ്. റിട്ടയർമെന്റിന് ശേഷമുള്ള നാളുകൾ ഒന്നും ചെയ്യാനില്ലാ തെ വിരസമാകുക കൂടിയാണെങ്കിൽ അത് മാത്രം മതി അ വരെ രോഗിയാക്കാൻ. നിറഞ്ഞ മാനസിക പിന്തുണയും അകമഴിഞ്ഞ സ്നേഹവും ഇവിടെ ആവശ്യമാണ്.

ഒറ്റപ്പെടുത്തരുത്

ഭർത്താവും ഭാര്യയും മക്കളും അവർക്കൊപ്പം പ്രായമായ മാതാപിതാക്കളുമുള്ള ഒരു കുഞ്ഞ് കുടുംബം. വീടിന്റെ പൊതുവായ ഒരു കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ പ്രായമായവരെ ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ ചോദിച്ച് പൊതുവായി അഭിപ്രായം രൂപീകരിക്കണം. ഓ ഫിസ് കാര്യങ്ങളും, അന്നന്നുണ്ടാകുന്ന രസകരങ്ങളാ യ അനുഭവങ്ങളും വീട്ടിൽ എല്ലാവരുമായി ഒന്നിച്ചിരുന്ന് പ ങ്കുവെച്ച് സന്തോഷം കണ്ടെത്തി നോക്കൂ.

അംഗീകാരങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ഓരോ മനുഷ്യനും. ഇടയ്ക്കിടെ വീട്ടിൽ ചെറിയ ചെറിയ പാർട്ടികൾ വച്ച്് അതിന്റെ അലങ്കാരങ്ങളും ക്രമീകരണങ്ങളും മുതി ർന്നവരെ ഏൽപിക്കാം. അത് നന്നായെങ്കിൽ എല്ലാവരു ടെയും മുന്നിൽ വെച്ച് പ്രശംസിക്കാം. പാർട്ടിയിൽ അ തിഥിയായി എത്തുന്നതിലും നൂറിരട്ടി സന്തോഷമായിരിക്കും ഇത് അവർക്ക് നൽകുന്നത്. അത് വരെയില്ലാതിരു ന്ന പുതിയ വെളിച്ചം നിങ്ങളുടെ വീട്ടിലേക്ക് എത്തുമെ ന്ന് ഉറപ്പ്.

old_age2

ഒറ്റയ്ക്കുള്ള താമസം വേണ്ട

പ്രായമായ മാതാപിതാക്കൾ! പറയുമ്പോൾ തന്നെ പ്രവാസികൾക്ക് പലർക്കും ടെൻഷനാണ്.. ‘‘അച്ഛനും അമ്മയും നാട്ടിൽ തനിച്ചാണല്ലോ എന്നോർക്കുമ്പോൾ എപ്പോഴും ആധിയാണ്’’ ഏതൊരു പ്ര വാസിയും ഒരായിരം തവണ പറയുന്ന വാക്കുകളാണിത്. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിലേക്ക് അച്ഛനമ്മമാർ കൂടി വന്നാൽ പ്രൈവസി പോകുമെന്നും അവർക്ക് നാടാണല്ലോ ഇഷ്ടമെന്നുമുള്ള നിരവധി ന്യായ ങ്ങൾ അച്ഛനമ്മമാരെ കൂടെ കൂട്ടാത്തതിന് ഓരോരുത്ത ർക്കും പറയാനുണ്ടാകും. എന്നാൽ ഇതിനിടയിൽ നാമറിയാ തെ പോകുന്ന ഒരു വസ്തുതയുണ്ട്. വാർധക്യത്തിൽ നി ന്നു മരണത്തിലേക്ക് ഓരോ ദിവസവും തള്ളി നീക്കുകയാണ് മാതാപിതാക്കൾ. ആകെയുള്ള മകനെ അല്ലെങ്കിൽ മകളെ പൊന്നുപോലെ വളർത്തി വലുതാക്കി പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചു.

പിന്നെ, മക്കൾ ജീവിതം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടമാ ണ്. പണവും പദവിയും നേടിയ അവർ നാട്ടിൽ മാതാപിതാക്കൾക്ക് വേണ്ട സുഖസൗകര്യങ്ങൾ എല്ലാം ഒരുക്കും. പക്ഷേ, പലരും ചോദിച്ചിട്ടുണ്ടാകില്ല അവർക്ക് എന്താണ് വേണ്ടതെന്ന്? വിലകൂടിയ വസ്ത്രങ്ങളേക്കാളും വലിയ വീ ടിനേക്കാളും അവർ കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമായിരിക്കും. വർഷത്തിൽ ഒരു തവണയെങ്കിലും അവരെയും കൂടെ കൊണ്ട് പോകാം. നാട്ടിലെ വീട് സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല മക്കൾക്കുണ്ട്. ഒറ്റപ്പെട്ടു നിൽക്കുന്ന വീടുകളാണെങ്കിൽ മാതാപിതാക്കളുടെ സമ്മതത്തോടെ ഇവ വാടകയ്ക്ക് നൽകി അവരെ ഫ്ലാറ്റുകളിലും മറ്റും താമസിപ്പിക്കാം. അയൽക്കാരും അസോസിയേഷനുകളുമെല്ലാമായി ഒറ്റപ്പെടലുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

ഹോബികൾ വളർത്താം

അമ്മ ഇത്ര കടും നിറങ്ങളുള്ള വസ്ത്രങ്ങളൊന്നും ഉപയോഗിക്കണ്ട. അമ്മയുടെ പ്രായത്തിന് ചേരില്ല. ഇത്തരം വിലക്കുകൾ വേണ്ട. അച്ഛൻ ചിത്രരചന പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാലോ? ഇത്തരം ആഗ്രഹങ്ങൾക്ക് പരമാവധി പിന്തുണ നൽകുക. വാർധക്യത്തിന്റെ വിരസത അകറ്റാൻ ഇത്തരം പല പൊ ടിക്കൈകളും ഉപയോഗിക്കാം. അച്ഛനമ്മമാരുടെ ആഗ്രഹങ്ങളെല്ലാം വേണ്ടെന്ന് വയ്ക്കാനാണ് എളുപ്പം. എന്നാൽ അവരുടെ ഹോബികൾക്ക് കൂട്ടു നിൽക്കാൻ കഴിഞ്ഞാലോ? വലിയ ഒരു കാര്യമാണത്.

അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന രീതിയിലുള്ള സംസാരങ്ങൾ ആദ്യം വീട്ടിൽ ഒഴിവാക്കാം. തിരുവാതിര പ ഠിക്കേണ്ട അമ്മമാർ അതും തുന്നൽ പഠിക്കാൻ ഇഷ്ടമുള്ളവർ അതും പഠിക്കട്ടെ. പറ്റിയ അധ്യാപകരെ കണ്ടെത്തി കൊടുക്കാം. മക്കളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ തങ്ങളുടെ കുഞ്ഞു കുഞ്ഞ് ആശകളെ വേണ്ടെന്ന് വച്ചവരാ ണ് മാതാപിതാക്കളെന്ന് എപ്പോഴും ബോധമുണ്ടാകണം. വാർധക്യത്തിന് വിലക്കുകളിടാതെ വിശാലമായ ലോകം തുറന്നു നൽകുന്നവരായിരിക്കണം നമ്മൾ.

old_age5

ഇനി കുറച്ച് വിശ്രമിക്കാം

അധ്വാനിച്ചത് മതി, ഇനി കുറച്ച് കാലം വിശ്രമിക്കട്ടെ. ഇങ്ങനൊ രു ചിന്ത ഒരിക്കലും മാതാപിതാക്കളില്‍ ഉണ്ടാക്കരുത്. ഈ ചി ന്ത പിന്നീട് തങ്ങളെ ഒന്നിനും കൊള്ളില്ലെന്ന അപകർഷതാ ബോധത്തിലേക്ക് അവരെ നയിക്കും. ആരോഗ്യമുള്ളിടത്തോളം അവരെ ഇഷ്ടമുള്ള പണികൾ ചെയ്യാൻ അനുവദിക്കണം. ഇഷ്ടമുള്ള ജോലിയിൽ വ്യാപൃതരാകുന്നത് ബുദ്ധിയെ ഉദ്ദീപിപ്പിക്കുകയും കൂടുതൽകാലം മാനസിക യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. തണലിൽ ജീവിക്കുന്നതിന് പകരം എപ്പോഴും തണലായി മാറാൻ ആഗ്രഹിക്കുന്നവരാണ് അച്ഛനമ്മമാർ.

സാഹചര്യങ്ങളാണ് ഓരോ വ്യക്തികളെയും രോഗിക ളാക്കുന്നത്. രോഗിയാകാനുള്ള അവസരം നൽകാതിരിക്കു കയാണ് മക്കളുടെ കടമ. പ്രായത്തിന്റെ പരിമിതികളിൽ എ ന്തൊക്കെ ചെയ്യരുത് എന്നതിനപ്പുറം എന്തൊക്കെ അവർക്ക് ചെയ്യാം എന്നതിന് ഒരു വേദി ഒരുക്കികൊടുക്കാൻ മക്കൾക്ക് കഴിയണം.വാർധക്യത്തിന് വിലക്കുകളിടാതെ വിശാലമായ ലോകത്തേക്ക് കൈ പിടിക്കാം. അങ്ങനെ ആനന്ദം പൂക്കുന്ന തീരമാണ് വാർധക്യം എന്ന തോന്നൽ അവരുടെ മനസ്സിൽ നിറയട്ടെ.

വ്യായാമം നിർബന്ധം

old_age3

പ്രായമായില്ലേ...കാൻവാസ് ഷൂസുമിട്ട് ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഓടാൻ പോകണോ? ഇങ്ങനെയൊരു ചോദ്യം ഒരിക്കലും വേണ്ട. പ്രായമായവർ ഇഷ്ടമുള്ള വേഷത്തിൽ ഇഷ്ടമുള്ള വ്യായാമം ചെയ്തോട്ടെ. അ മ്പത് കഴിഞ്ഞാൽ വ്യായാമം നിർബന്ധമാണ്. ഒരു പരി ധി വരെ അസുഖങ്ങൾക്ക് തടയിടാൻ‌ വ്യായാമത്തിന് കഴിയും.ജോഗിങ്ങിന് പോകാം, ബാഡ്മിന്റൻ കളിക്കാം, സൈക്കിൾ ചവിട്ടാം അങ്ങനെ ഓരോരുത്തരും അവർക്കി ഷ്ടമുള്ള വഴികൾ തിരഞ്ഞെടുക്കട്ടെ. ജീവിതം സന്തോഷകരമാകട്ടെ. വീടിനുള്ളിൽ തളച്ചിടുക എന്ന ആശയത്തോട് വിട പറഞ്ഞോളൂ. ഒന്നുമില്ലെങ്കിൽ അച്ഛനും അമ്മയും മുറ്റത്തിറങ്ങി ഒരു തക്കാളിയോ പയറോ നടട്ടെ, അതല്ലെ ങ്കിൽ ഒരു റോസാ ചെടി നടട്ടെ. വാർധക്യം എന്ന പൂ ന്തോട്ടത്തിൽ വിരിയുന്ന പൂക്കൾ അവരുടെ ജീവിതത്തി ൽ സന്തോഷത്തിന്റെ സുഗന്ധം നിറയ്ക്കട്ടെ.

യാത്രകളുടെ രസം

എത്ര ഉറപ്പും ഭംഗിയുമുള്ള ചുമരുകളും തൂണുകളും ഉണ്ടായാലും സംരക്ഷണത്തിന്റെ മേൽക്കൂര ഉണ്ടായാൽ മാത്രമേ അതൊരു വീടാകൂ. ജീവിതവും അങ്ങനെയാ ണ് അച്ഛനും അമ്മയും ഇല്ലെങ്കിൽ മേൽക്കൂരയില്ലാ ത്ത വീട് പോലെയാകും നമ്മളെന്ന തിരിച്ചറിവ് തുടക്കത്തി ലേ ഉണ്ടാകണം. എല്ലാ സന്തോഷങ്ങളിലും അവരെയും പങ്ക് ചേർക്കണം.

കുടുംബത്തോടൊപ്പം ഇഷ്ട സ്ഥലങ്ങളിലേക്കോ അല്ലെങ്കിൽ ബന്ധു വീടുകളിലേക്കോ ആരാധനാലയ ങ്ങളിലേക്കോ ഇടയ്ക്കിടെ യാത്രകൾ ആകാം. ഇട യ്ക്കിടെ പുറത്ത് പോയി ഭക്ഷണം കഴിക്കാം. അച്ഛ നും അമ്മയും പണ്ട് പോകാൻ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ കൊണ്ടു പോയി സർപ്രൈസ് സന്തോഷം കൊടുക്കാം. പ്രായമായവരെ കൂടെ കൊണ്ടു പോകുമ്പോൾ ഇടയ്ക്കിടെ വണ്ടി നിർത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടി വരും. കൈ പി ടിച്ച് ഒപ്പം നടക്കേണ്ടി വരും. അൽപം ബുദ്ധിമുട്ടിയാലും ഇങ്ങനെ ഒരു യാത്ര അവർക്ക് സന്തോഷം നൽകുമെന്ന് ഉറപ്പാണ്.

വിവരങ്ങൾക്കുള്ള കടപ്പാട് : അനീറ്റ മേരി നിക്കോളാസ്,ക്ലീനിക്കൽ സൈക്കോളജിസ്റ്റ്

ലൂർദ് ഹോസ്പിറ്റൽ, കൊച്ചി