Wednesday 21 November 2018 03:52 PM IST : By സ്വന്തം ലേഖകൻ

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി!

lamb-machboos-2

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകനെ കൊന്ന് ബിരിയാണി വച്ച് വിളമ്പി കാമുകി. യുഎഇയിൽ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് ലോകത്തെ നടുക്കുന്ന ക്രൂരകൃത്യം നടത്തിയത്. കാമുകൻ മറ്റൊരു വിവാഹത്തിന് തയാറെടുത്തതാണ് കൊലപാതകത്തിനു കാരണമായത്.

കാമുകനെ കൊന്നശേഷം ഇയാളുടെ ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അരച്ച് ബിരിയാണി വയ്ക്കാൻ പാകത്തിൽ ഇറച്ചി പരുവമാക്കി. അതിനുശേഷം ഇവർ തന്നെ ബിരിയാണിയുണ്ടാക്കി വീട്ടുജോലിക്കാർക്ക് വിളമ്പുകയായിരുന്നു. മാസങ്ങളോളം കാണാതായ യുവാവിനെ അന്വേഷിച്ച് സഹോദരൻ വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മൂന്നു മാസം മുമ്പ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ ഇവരുടെ മറുപടിയിൽ തൃപ്തി തോന്നാതിരുന്ന സഹോദരൻ വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടു. ഒടുവിൽ യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പല്ല് ഡിൻഎ ടെസ്റ്റിലൂടെ കാമുകന്റെയാണെന്ന് സ്ഥിരീകരിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.