Friday 03 December 2021 12:29 PM IST

ലോകത്ത് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവരിൽ മലയാളിയുമുണ്ടെന്ന് പറയുന്നു, സത്യമാണോ?

V R Jyothish

Chief Sub Editor

reddy-sex-column

മലയാളിയുടെ ലൈംഗികജീവിതത്തില്‍ കടന്നു വരുന്ന പുതിയ മാറ്റങ്ങള്‍ എന്തെല്ലാം ? പ്രമുഖ സെക്സോളജിസ്റ്റ് ഡോ. ഡി. നാരായണറെഡ്ഡി പറയുന്നു...

കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇപ്പോള്‍ സദാസമയം മൊെെബല്‍ സ്ക്രീനിലാണ്. മൊബൈൽ ഫോണിലൂടെ ദൈനംദിനകാര്യങ്ങളൊക്കെ നടക്കുന്ന കാലം. ഒരാളുടെ ലൈംഗികതയെ തൃപ്തിപ്പെടുത്താനും മൊബൈൽ ഫോൺ മതി എന്നൊരു അവസ്ഥ ഉണ്ടാകുന്നുണ്ടോ?

വലിയ മാറ്റങ്ങളാണ് നമ്മുടെ സാമൂഹികജീവിതത്തിൽ സംഭവിക്കുന്നത്. അവ ലൈംഗി കകാര്യങ്ങളിലും പ്രതിഫലിക്കുന്നു. പല കാര്യങ്ങളും ഇപ്പോൾ മൊബൈൽ ഫോൺ വ ഴി ചെയ്യാനാകും. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നതല്ല, അത് എന്തിന് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു പ്രശ്നം. ഔദ്യോഗികം, പഠനം, വിനോ ദം എന്നിവ മാറ്റിനിർത്തിയാൽ ബാക്കി സമയം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പലരും മൊെെബല്‍ ഉപയോഗിക്കുന്നതെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറിലേറെ പലരും ലൈംഗികതയ്ക്കു വേണ്ടി മൊെെബല്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

സെക്സ് വിഡിയോ, പല പങ്കാളികൾ, ചാറ്റിങ്, സ്വയംഭോഗം തുടങ്ങിയ പല കാര്യങ്ങളാണ് ഇതിലൂടെ സാധിക്കുന്നത്. പക്ഷേ, ഇതൊന്നും ഒരാളിന്റെ ലൈംഗിക ജീവിതത്തെ ആരോഗ്യകരമായി തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല. മാത്രമല്ല കൂടുതൽ സമയം സ്മാർട് ഫോണിൽ ചെലവിടുന്നത് അഡിക്ഷന് കാരണമാകുകയും ചെയ്യും. അസംതൃപ്തിയാണ് ഇത്തരം അഡിക്ഷനിലേക്കു നയിക്കുന്നതെന്ന് മനഃശാസ്ത്രം പറയുന്നു.

മൊബൈൽ ആസക്തി ദാമ്പത്യത്തിൽ രണ്ടു പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഒന്ന് ദമ്പതിമാർക്കിടയിൽ ലൈംഗികത കുറയുന്നതിന് കാരണമാകുന്നു. ഏതു സമയവും മൊബൈലുമായി കഴിയുന്ന പുരുഷന്മാർ അവരുടെ പങ്കാളിക്കു നൽകേണ്ട വിലപ്പെട്ട സുഖനിമിഷങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. സ്മാർട് ഫോണുകളിലൂടെ അശ്ലീലത്തിന് അടിമപ്പെടുന്നവരിൽ കൂടുതലും പുരുഷന്മാരാണെങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടി വരുന്ന സ്ത്രീകളുടെ എണ്ണവും വർധിക്കുകയാണ്, പ്രത്യേകിച്ച് അവിവാഹിതകളായ പെൺകുട്ടികളുടെ. ആരോഗ്യകരമായ ലൈംഗിക സമീപനമല്ല ഇത്.

മൊെെബലിലൂടെയുള്ള അമിതമായ ലൈംഗിക ആസക്തി പുരുഷന്മാരിൽ ഉദ്ധാരണവൈകല്യത്തിനും സ്ത്രീകളിൽ പങ്കാളിയുമൊത്തുള്ള ലൈംഗിക താൽപര്യക്കുറവിനും കാരണമാകുന്നു.

ഫലത്തിൽ ‘വീട്ടിൽ സ്വർണം വച്ചിട്ട് മൊബൈലിൽ തോണ്ടി നടക്കേണ്ട അവസ്ഥ’യിലൂടെയാണ് പലരും കടന്നുപോകുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരുെട കൂട്ടത്തിൽ മലയാളികളുമുണ്ട് എന്നൊരു നിഗമനമുണ്ട്. ഇതിൽ യാഥാർഥ്യമുണ്ടോ? അങ്ങനെയാണെങ്കിൽ എന്തുകൊണ്ടായിരിക്കും ഇത്തരമൊരു സ മൂഹം സൃഷ്ടിക്കപ്പെടുന്നത്?

സർദാർജി ഫലിതങ്ങൾ എത്രയോ നമ്മള്‍ വായിച്ചു ചിരിക്കാറുണ്ട്. അതുകൊണ്ട് എല്ലാ സർദാർജിമാരും മണ്ടന്മാരോ കഴിവില്ലാത്തവരോ ആണോ? അതുപോലെയാണ് ഈ പറച്ചിലും. മലയാളികളെക്കുറിച്ചുള്ള ഈ ആക്ഷേപം തമാശയായി മാത്രം കണ്ടാല്‍ മതി. മലയാളികളെക്കാൾ ലൈംഗിക ആർത്തി കാണിക്കുന്ന മറ്റു സംസ്ഥാനക്കാർ എത്രയോ ഉണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ എന്‍റെ േകസ് ഡയറിയില്‍ തന്നെയുണ്ട്.

ഉരുളിയിലെ പാൽപായസം ചീത്തയാക്കാൻ ഒരു തുള്ളി മണ്ണെണ്ണ മതി എന്നു പറയുന്നതുപോലെ ഒന്നോ രണ്ടോ മലയാളികൾ മതി, ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാക്കാൻ. ഒരു ഉദാഹരണം പറയാം. കേരളം കാണാനെത്തിയ ഒരു വിദേശ വനിത അർധനഗ്നയായി പൊതുവഴിയിലൂടെ നടക്കുന്നു. ഇതു കാണുന്ന കുറച്ചുപേർ വായ് െപാളിച്ച്, അദ്ഭുതത്തോടെ അവരെ നോക്കി നിൽക്കും. അവരുടെ മാനസികാവസ്ഥ എന്താണ് എന്നു നമ്മൾ ആലോചിക്കുന്നില്ല. പക്ഷേ, അവർ തിരിച്ചു നാട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടു പറയുന്നു, ‘സ്ഥലം നല്ലതാണ് പക്ഷേ, അവിടുത്തെ പെണ്ണുങ്ങൾക്ക് ആണുങ്ങളെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ഉണ്ടെന്നു തോന്നുന്നില്ല. അവര്‍ വഴിയിലിറങ്ങി െപണ്ണുങ്ങളെ നോക്കി നില്‍ക്കുകയാണ്...’

ഈ അഭിപ്രായം ക്രമേണ പ്രചരിക്കുന്നു. ഇങ്ങനെയാണ് നമ്മുടെ പാൽപായസം കേടാകുന്നത്. ലൈംഗികത മാജിക് പോലെയാണ്. പ്രകടനം ആദ്യമായി കാണുമ്പോൾ അതിലൊരു കൗതുകം േതാന്നും. പക്ഷേ, ആ പ്രകടനത്തിനു പിന്നിലെ സൂത്രം എന്തായിരുന്നു എന്നറിയുന്നതോടെ മാജിക്കിന്റെ കൗതുകം നഷ്ടമാകും. സ്നേഹസ്പർശമുള്ള പുതുമകളിലൂടെ ആ കൗതുകം നിലനിർത്താൻ പഠിക്കാം.