Wednesday 21 August 2019 06:08 PM IST : By സ്വന്തം ലേഖകൻ

പപ്പ നൽകിയ ചിറകുകൾ! ഫോബ്സ് പട്ടികയിലെ ഏക ഇന്ത്യൻ വനിതയായ ഷഫീന യുസഫലി പറയുന്നു

ysf

തൊട്ടതെല്ലാം പൊന്നാക്കിയൊരു പപ്പ! പപ്പയുടെ വഴിയേ നടന്ന് വിജയങ്ങൾ ശീലമാക്കിയൊരു മകൾ. ബിസിനസ് ലോകം സംസാരിക്കുന്നത് ഷഫീന യൂസഫലിയെന്ന കരുത്തുറ്റ സംരംഭകയെക്കുറിച്ചാണ്. എം.എ യൂസഫലിയുടെ മകൾ.

shefeena8896554

ബാപ്പയോളം തന്നെ കഴിവും മിടുക്കും തനിക്കുമുണ്ടെന്ന് തെളിയിക്കുകയാണ് ഷഫീന യൂസഫലി. മധ്യപൂർവദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരിയെന്ന ഖ്യാതിയാണ് ഷഫീനയെ തേടിയെത്തിയിരിക്കുന്നത്. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാൻഡുകളിലൊന്നായി വളർത്തുകയും ചെയ്ത 60 മികച്ച വനിതകൾ ഉൾപ്പെട്ട പട്ടികയിലെ ഏക ഇന്ത്യാക്കാരിയാണ് ഷഫീന എന്നു കൂടി അറിയുമ്പോൾ ആ നേട്ടത്തിന് മാധുര്യമേറുന്നു. ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാൻഡുകൾക്ക് പുറകിലെ പ്രചോദനാത്മക വനിതകളുടെ റാങ്കിങ്ങിലാണ് ടേബിൾസ് ചെയർപേഴ്‌സൺ ഷഫീനാ യൂസഫലി ഇടം നേടിയത്.

കാലങ്ങൾക്കു മുമ്പേ തന്നെ ബിസിനസ് തന്നെയാണ് തന്റെ വഴിയെന്ന് ഷഫീനാ യൂസഫലി തുറന്നു പറഞ്ഞിരുന്നു. വനിത 2014 ജൂണ്‍ ലക്കത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സ്വപ്നങ്ങളെക്കുറിച്ച് ഷഫീന മനസു തുറന്നത്. എൻ ജയചന്ദ്രൻ വനിതയ്ക്കു വേണ്ടി തയ്യാറാക്കിയ ആ അഭിമുഖം വായിക്കാം ചുവടെ...

1.

shafeena.indd

2.

shafeena.indd



Tags:
  • Inspirational Story