Monday 29 October 2018 05:29 PM IST : By സ്വന്തം ലേഖകൻ

സങ്കടവുമായി അയാളിനി വരില്ല; മകളുടെ മരണത്തിൽ നീതി കിട്ടാതെ അബൂട്ടിയും പോയി; പോരാട്ടം ഇനിയും ബാക്കി

abootty

നീതി തേടിയുള്ള അബൂട്ടിയുടെ യാത്രയ്ക്ക് വിധി വിലങ്ങു തടിയിട്ടു. മകളുടെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള പോരാട്ടം പാതിവഴിക്കാക്കി അബൂട്ടി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞകന്നു. എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാർഥിനിയായ മകളുടെ മരണം സൃഷ്​ടിച്ച വേദന പകുത്തെടുക്കാൻ, അവളുടെ നീതിക്കായി പോരാടാൻ ഇനി ആരെന്ന ചോദ്യം ബാക്കി. തീരാവേദന ബാക്കി വച്ച് ആ പിതാവും അവളുടെ അടുത്തേക്ക് മടങ്ങി. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്ന ഉറച്ച തീരുമാനമായിരുന്നു അബൂട്ടിയുടെത്. എന്നാല്‍ നീതിക്കു കാത്തു നില്‍ക്കാതെയാണ് അബൂട്ടിയാത്രയായത്.

മസ്‌കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി എട്ട് മണിയോടെയാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌കത്തിലെത്തിയത്.അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയായിരുന്നു മരണം. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശിയാണ് കെ എ അബൂട്ടി.

എംബിബിഎസ് വിദ്യാർഥി കൂടിയായ ഷംന തസ്നിമിന്റെ മരണത്തിനും അവൾക്കായുള്ള അബൂട്ടിയുടെ പോരാട്ടത്തിനും രണ്ടു വർഷത്തെ കാലദൈർഘ്യമുണ്ട്. 2016 ജൂലായ് 18 നായിരുന്നു അബൂട്ടിക്ക് തീരാവേദന സമ്മാനിച്ച് ഷംന മരണത്തിന് കീഴടങ്ങുന്നത്. പനി ചികിത്സയുടെ ഭാഗമായുള്ള കുത്തിവയ്പിനെ തുടർന്നാണ് ഷംന മരിക്കുന്നത്. അധ്യാപകരായ ഡോക്ടര്‍മാരുടെ അശ്രദ്ധയൊന്നു കൊണ്ടു മാത്രമാണ് തന്റെ മകൾ മരണപ്പെട്ടതെന്ന് ഒരായിരം വട്ടം ആ പിതാവ് ഈ ലോകത്തോട് വിളിച്ചു പറഞ്ഞു. നിയമപാലകരുടെ മുന്നിൽ കയറിയിറങ്ങി, പക്ഷേ നീതി മാത്രം അകലെയായി.

ഷംന മരിച്ച് അന്നു തൊട്ടിന്നു വരെ കുറ്റക്കാർക്കെതിരെ ഒരു ചെറുവിരൽ നടപടി പോലും ഉണ്ടായില്ല എന്നത് അബൂട്ടിയെ അപ്പാടെ തളർത്തിയിരുന്നു. എങ്കിലും മകളുടെ നീതിക്കായി അയാൾ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ എല്ലാ പോരാട്ടങ്ങളും ബാക്കി വച്ച് അബൂട്ടിയുടെ മരണത്തിന് കീഴടങ്ങി.

156

മകളുടെ മരണത്തിന്​ കാരണക്കാരായവരെ നിയമത്തിന്​ മുന്നിൽ എത്തിക്കാനുള്ള നെ​​േട്ടാട്ടത്തിനിടയിൽ അബൂട്ടിക്ക്​ പ്രവാസത്തി​െൻറ എല്ലാ ചിട്ടകളും താളം തെറ്റിയിരുന്നു.തകർന്ന ജീവിതം ഒരിക്കൽ കൂടി ചിട്ടപ്പെടുത്താൻ അദ്ദേഹം തിരികെ ഗൾഫിലേക്ക് മടങ്ങിയിരുന്നു. കേസിൽ കുറ്റക്കാരെല്ലാം ഉന്നതങ്ങളിലെ ബന്ധങ്ങൾ കൊണ്ട് നിയമത്തിന് മുന്നിൽ എത്താതെ പോകുന്നതിനും ഇൗ പിതാവ് സാക്ഷിയായി. നന്നായി പഠിച്ചിരുന്ന മകളുടെ അപ്രതീക്ഷിത മരണം ഇൗ മനുഷ്യനെ ആകെ തളർത്തിയിരുന്നു. ആ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷംനയുടെ സഹപാഠികളും സമരം നടത്തിയിരുന്നു . എന്നാൽ അതും ഫലം കണ്ടില്ല. മകൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് പലകുറി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന ഇൗ അച്ഛൻ കേരളത്തിന്റെ മറ്റോരു നോവായിരുന്നു.