Friday 16 October 2020 11:43 AM IST : By സ്വന്തം ലേഖകൻ

എട്ടും അഞ്ചും വയസുള്ള രണ്ട് മക്കൾ, കാത്തിരുന്ന കണ്‍മണി ഉദരത്തിൽ; എല്ലാവരേയും തനിച്ചാക്കി ഷെൽമി പോകുമ്പോൾ; കണ്ണീർ കുറിപ്പ്

shelmi

നെഞ്ചുപൊട്ടുന്നൊരു സങ്കടവാർത്തയും പങ്കുവച്ചാണ് ഈ ദിനം കടന്നു പോകുന്നത്. ഭർത്താവ് നോക്കി വാഹനാപകടത്തിൽ മരണപ്പെട്ട നഴ്സ് ഷെൽമി പൗലോസിനെ ഓർത്ത് തേങ്ങുകയാണ് നാട്. സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരണപ്പെടുമ്പോൾ ഷെൽമി ഗർഭിണിയായിരുന്നു എന്നതാണ് വേദനയേറ്റുന്നത്. ഷെൽമിക്ക് ആദരമർപ്പിച്ച് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പങ്കുവയ്ക്കുന്ന കണ്ണീർ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളെ തനിച്ചാക്കിയാണ് ഷെൽമി പോകുന്നതെന്ന് ഒരുകുറിപ്പിൽ പറയുന്നു. ഈ വർഷം നഴ്സിംഗ് സമൂഹത്തിന് ദുരന്തവാർത്തകളുടെ ഒരു ഘോഷയാത്ര തന്നെയാണ് കേൾക്കേണ്ടിവരുന്നതെന്നും കുറിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിലെ വരികൾ ഇങ്ങനെ;

കണ്ണീർപ്രണാമം.. അതീവ സങ്കടകരമായ ഒരു വാർത്ത..

വാഹനാപകടത്തിൽ ഗർഭിണിയായ സ്റ്റാഫ്‌നഴ്‌സ്‌ മരണപ്പെട്ടു...

ലേക്ക്ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ഷെൽമി പൗലോസ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന വഴി ചേർത്തല ഇരമല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബിനോജ് ആണ് ഭർത്താവ്.. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. മരണപ്പെടുമ്പോൾ 5 മാസം ഗർഭിണിയായിരുന്നു..

അതീവ സങ്കടകരം തന്നെ ഈ വാർത്ത.. പ്രിയപ്പെട്ടവർക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ..

ഈ വർഷം നഴ്സിംഗ് സമൂഹത്തിന് ദുരന്തവാർത്തകളുടെ ഒരു ഘോഷയാത്ര തന്നെയാണ് കേൾക്കേണ്ടിവരുന്നത്...

ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റില - ചേർത്തല ദേശീയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ സ്റ്റാഫ്‌നഴ്‌സ്‌ ആണ് ഷെൽമി... വളരെ അപകടം നിറഞ്ഞ ഈ ഭാഗത്തെ ദേശീയപാതയിലൂടെ വാഹനമോടിക്കുമ്പോൾ വളരെ സൂക്ഷിക്കാൻ പ്രിയപ്പെട്ട കൂട്ടുകാരോട് ഓർമ്മിപ്പിക്കുന്നു. ഡ്യൂട്ടിക്കെത്താൻ അൽപം വൈകിയാലും സാരമില്ല, യാതൊരു കാരണവശാലും അമിതവേഗമോ അശ്രദ്ധയോ പാടില്ല.. നമ്മളെ കാത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളെ മറക്കരുത്...

നമ്മൾ എത്ര സൂക്ഷിച്ചാലും ചിലപ്പോൾ ഇതുപോലെ വിധി ഒരപകടത്തിന്റെ രൂപത്തിൽ നമ്മളെ തേടിയെത്തിയേക്കാം ! എന്ത് ചെയ്യാം.. വിധി അലംഘനീയമായിപ്പോയല്ലോ !

ഷെൽമിക്ക് കണ്ണീർപ്രണാമം...