Thursday 22 November 2018 05:49 PM IST

അയാളുടെ നോട്ടം എന്നെ ഭയപ്പെടുത്തി, ആയയുടെ പിന്നിലൊളിച്ചു യാത്ര പൂർത്തിയാക്കി! അന്ന് ശ്രീയ രമേഷ് ആ തീരുമാനം എടുത്തു

V.G. Nakul

Sub- Editor

shreya-ramesh1

വിവാഹ ശേഷം കലാരംഗത്തു നിന്നു വിരമിക്കുന്ന നടിമാരാണ് കൂടുതൽ. എന്നാൽ വിവാഹ ശേഷം സീരിയലിലും സിനിമയിലുമാക്കെ സജീവമായ ഒരു നടിയുണ്ട്. ശ്രീയ രമേഷ്. ജനപ്രീതി നേടിയ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലുമായി ശ്രീയ പ്രേക്ഷക മനസ്സിൽ  സ്ഥാനം പിടിച്ചു. കലാപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയോളം വളർന്ന കഥയാണ് ശ്രീയയുടേത്.  മാവേലിക്കര സ്വദേശി ശ്രീയ വിവാഹത്തോടെ പ്രവാസിയായി. അതുവരെ അഭിനയ മോഹങ്ങൾ ഇല്ലാതിരുന്ന ശ്രീയയെ വിവാഹ ശേഷം ഭർത്താവാണ് അഭിനയ രംഗത്തേക്കു കടക്കാൻ പ്രേരിപ്പിച്ചത്. സീരിയലിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാവുകയാണ്.

ലൂസിഫർ, ഒടിയൻ, പവിയേട്ടന്റെ മധുരച്ചൂരൽ തുടങ്ങി ഒരു പിടി വൻ സിനിമകളുടെ ഭാഗമാണിപ്പോൾ ശ്രീയ. കന്നഡയിലും തമിഴിലുമുൾപ്പടെ കൈനിറയെ അവസരങ്ങളും. താരമെന്ന നിലയിലുള്ള വിശേഷങ്ങളല്ല,  ഒരു സ്ത്രീ എന്ന നിലയിൽ, പൊതു ഇടങ്ങളിൽ തനിക്കു നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് ശ്രീയ ‘വനിത ഓൺലൈനുമായി’ സംസാരിച്ചു തുടങ്ങിയത്.

shreeya-ramesh5

‘‘ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് മോശം അനുഭവങ്ങള്‍ ധാരാളം  ഉണ്ടായിട്ടുണ്ട്. ആദ്യം പരിചയപ്പെടാൻ വരുന്ന പലരും പിന്നീടു വലിയ ശല്യമായി മാറും. രണ്ടു വർഷം മുന്‍പ് ഒരു സംഭവമുണ്ടായി. മാവേലിക്കരയില്‍ നിന്ന് ചിത്രീകരണത്തിനായി കണ്ണൂരിലേക്കു പോകേണ്ടി വന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ തേഡ് എസിയിലാണ് സീറ്റ് കിട്ടിയത്. അന്നുണ്ടായ അനുഭവത്തെ തുടർന്ന് ഒരു തീരുമാനമെടുത്തു. ജീവിതത്തിൽ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഇനി ട്രെയിനിൽ യാത്ര ചെയ്യില്ല എന്ന്. ഇതുവരെ അതു പാലിക്കാൻ സാധിച്ചിട്ടുണ്ട്.

‘ഒരു പെൺകുട്ടി ബുള്ളറ്റ് ഓടിച്ചതിനാണോ ഇക്കണ്ട പുകില്, ഈ ലോകമെന്താ ഇങ്ങനെ?’; വൈറൽ കുറിപ്പ്

shreeya-ramesh6

ബോഗിയിൽ സ്ത്രീകളായി ഞാനും എന്റെ സഹായിയും മാത്രം. യാത്രയിലുടന്നീളം ഒരാൾ ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറാൻ തുടങ്ങി. വല്ലാത്ത നോട്ടവും ചലനങ്ങളും. ആരും പ്രതികരിക്കുന്നില്ല. ഞാന്‍ ഭയന്നു വിറച്ച് സഹായിയുടെ പിന്നിൽ മറഞ്ഞിരുന്നു. പലപ്പോഴും പ്രതികരിക്കണമെന്നു തോന്നി. പറ്റിയില്ല. സഹായി ധൈര്യം തന്നു. രൂക്ഷമായി നോക്കിയപ്പോൾ കുറച്ചു നേരം ശല്യമുണ്ടായില്ല. പക്ഷേ വീണ്ടും നാണമില്ലാതെ നോക്കാനും കോപ്രായം കാട്ടാനും തുടങ്ങി.  കണ്ണൂരിൽ ഇറങ്ങുംവരെ ഭയന്നാണ് കഴിഞ്ഞത്. ഇപ്പോഴാണെങ്കിൽ ഞാൻ പ്രതികരിക്കുമായിരുന്നു. കുറച്ചു കൂടി ബോൾഡായി. അന്നു പക്ഷേ അങ്ങനെയായിരുന്നില്ല. ഇപ്പോൾ റിയാക്ട് ചെയ്യേണ്ടിടത്ത് റിയാക്ട് ചെയ്തില്ലങ്കിൽ ശരിയാകില്ല എന്നു മനസ്സിലായി. പല സ്ഥലങ്ങളിലും നിശബ്ദയായാല്‍, അവർ കരുതും നമുക്കത് ഇഷ്ടപ്പെട്ടിട്ടാണെന്ന്."

കൈപിടിച്ച് കയറ്റിയത് ലാലേട്ടൻ

അഭിനയരംഗത്തേക്കുള്ള വരവ് യാദൃശ്ചികമായിരുന്നു. കലാപാരമ്പര്യം ഉള്ള കുടുംബമായിരുന്നില്ല എന്റേത്. സ്കൂളിലും കോളേജിലുമൊക്കെ വീട്ടിൽ അറിയാതെയാണ് കലാപരിപാടികളിൽ പങ്കെടുത്തിരുന്നത്. അറിഞ്ഞാൽ അടി കിട്ടും. വിവാഹം കഴിഞ്ഞ് ഭർത്താവ് രമേഷ് നായർക്കൊപ്പം വിദേശത്തേക്കു പോയി. അദ്ദേഹം നൽകിയ പിന്തുണയിലാണ് കലാരംഗത്ത് വീണ്ടും സജീവമായത്. അവിടെ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്. മോഹൻലാൽ ബന്ധുവാണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്കെത്തിയത്. ‘കുങ്കുമപ്പൂവ്’ കണ്ടാണ് എനിക്ക് അഭിനയത്തോടു താത്പര്യമുണ്ടെന്ന് ലാലേട്ടൻ അറിയുന്നതും ‘എന്നും എപ്പോഴും’ എന്ന സിനിമയിലേക്കെത്തുന്നതും . ഒപ്പത്തിലും വികടകുമാരനിലുമൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നു. ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടിൽ എതിർപ്പായിരുന്നു. പക്ഷേ ഭർത്താവ് ഫുൾ സപ്പോർട്ടു തന്നു. ഇപ്പോള്‍ വീട്ടിലെല്ലാവരും ഹാപ്പി.

‘എന്നെ വിട്ടേക്കൂ, കുഞ്ഞിനെ രക്ഷിക്കൂ’; ആളിപ്പടരുന്ന തീനാമ്പുകൾക്കിടെ ആ അമ്മ പറഞ്ഞത്

shreya-ramesh2

അമ്മൂമ്മയുടെ തെറി

എന്നെ ഏറ്റവും ഇഷ്ടപ്പെടുന്നത് കൊച്ചു കുട്ടികളും അമ്മൂമ്മമാരുമാണ്. എവിടെ വച്ച് കണ്ടാലും ഓടി വന്ന് വിശേഷം പറയുന്നതും അവരാണ്. ‘ഏഴു രാത്രികൾ’ എന്ന സീരിയലിലെ കഥാപാത്രമാണ് അതിനു കാരണം. സ്നേഹ പ്രകടനത്തിനൊപ്പം ചീത്ത കേൾക്കേണ്ടി വന്ന സന്ദർഭങ്ങളുമുണ്ട്. ഒരിക്കൽ ഒാച്ചിറ അമ്പലത്തിൽ പോയപ്പോൾ അത്തരമൊരു സംഭവമുണ്ടായി. ‘വേട്ട’ സിനിമ റിലീസായ ശേഷമാണ്. അതിൽ ഞാനൊരു വില്ലൻ കഥാപാത്രമാണ്. അമ്പലത്തിൽ വെച്ച് എന്നെ കണ്ട് കുറച്ച് പേർ ചുറ്റും കൂടി. വിശേഷങ്ങള്‍ പറഞ്ഞു നിൽക്കുന്നതിനിടെ ഒരു അമ്മൂമ്മ പെട്ടെന്നു മുന്നിലേക്കു വന്ന് ‘നീ ആ കൊച്ചിനെ എന്തിനാടീ പട്ടിക്കൂട്ടിലിട്ട് തല്ലിക്കൊന്നെ’ എന്നും ചോടിച്ച് ദേഷ്യപ്പെടാൻ തുടങ്ങി. സത്യത്തിൽ ഞാൻ ഭയന്നു പോയി. അപ്രതീക്ഷിതമായ പ്രതികരണമാണല്ലോ. അതൊന്നും ഒരിക്കലും മറക്കാനാകില്ല.

ഇനി ശ്രദ്ധേയത്തിൽ

ആദ്യ കാലത്ത് വർക്കിനു വേണ്ടി മാത്രം ഇവിടെ വന്ന് തിരികെ പോകുന്ന രീതിയായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് വീടു വച്ചു. ‘ശ്രദ്ധേയം’ എന്നാണു പേര്. ജനുവരിയിലാണ് ഗൃഹപ്രവേശം. എന്റെയും ഏട്ടന്റെയും മക്കളുടെയും പേരിലെ അക്ഷരങ്ങൾ ചേർത്താണ് ‘ശ്രദ്ധേയം’ എന്ന പേരു കണ്ടെത്തിയത്.

shreeya-ramesh4

അമ്മ സമ്മാനിച്ച കാഞ്ചീവരത്തിൽ സുന്ദരിയായി ദീപിക; വൈറലായി ‘ദീപ്–വീർ’ ക്ലാസിക് ഫൊട്ടോയും–ചിത്രങ്ങൾ

കുടുംബം തന്നെ വലുത്

ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല. സിനിമയാണ് പ്രധാനം. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. അപ്പോൾ ഡേറ്റ് ക്ലാഷാവാതിരിക്കാൻ സീരിയലിൽ നിന്നു മാറി നിൽക്കുകയാണ്. സീരിയലിൽ ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിയാൽ മാത്രം ഇനി അഭിനയിക്കും. ഒപ്പം കുടുംബ കാര്യങ്ങളുണ്ട്. വീട്ടിലെയും  കുട്ടികളുടെയും കാര്യങ്ങളെല്ലാം ചെയ്ത്, തയാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനായി പോകുക. അമ്മയെന്ന നിലയിൽ ഒരു കോംപ്രമൈസിനും തയാറല്ല. ഭർ‌ത്താവ് രമേഷ് നായർ ഒമാനിലാണ്. മക്കൾ അദ്രജയും അദ്രിതും. 

‘പ്ലീസ് ചേച്ചി, ഒരു റിപ്ലൈ തരുമോ?’ എന്ന് സുപ്രിയയോട് ആരാധികമാര്‍; കിടിലൻ മറുപടി നൽകി പൃഥ്വിരാജ്!

‘ക്ലാസിൽ മുള്ളിയെന്നു പറഞ്ഞ് അവളെ കളിയാക്കി’; ആദ്യ ആർത്തവത്തിന്റെ പേരിൽ കരഞ്ഞ ആ മൂന്നാംക്ലാസുകാരി; നന്മക്കഥ

‘അവിടെ പശൂമ്പയുണ്ടല്ലോ...കുത്തുന്ന പശൂമ്പ’; അമ്പിളിച്ചേട്ടനെ അനുകരിച്ച് മകൾ–വിഡിയോ