Saturday 26 May 2018 12:03 PM IST

എല്ലാവർക്കും വേണ്ടേ, അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം? അമൃത ചോദിക്കുന്നു

Shyama

Sub Editor

amrithamgamaya-music ഫോട്ടോ: ശ്യാം ബാബു

കേരളനാട്ടിൽ മാത്രമല്ല ഗൾഫിലും ഇസ്രയേലിലും വരെ അമൃതംഗമയയ്ക്ക് ആരാധകരുണ്ട്! പാട്ടുപോലെ ഒഴുകുന്ന ചേച്ചിയും അനിയത്തിയും, അവർ കാണുന്ന ശ്രുതിയൊത്ത സ്വപ്നങ്ങളും, ഇതാണ് അമൃതംഗമയ. സഹോദരിമാരുടെ ആദ്യത്തെ മലയാളി ബാൻഡ് എന്ന ടാഗ് ലൈനപ്പുറം കഥകൾ പറയാനുണ്ട് ഈ സിസ്റ്റേഴ്സ്  ബാൻഡിന്. ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമൃതയുടെ മറുപടി ഇങ്ങനെ;

"സോഷ്യൽ മീഡിയ വഴി ആളുകളിൽ നിന്നു നേരിട്ടു പ്രതികരണങ്ങൾ അറിയാം. തമാശയ്ക്കു വേണ്ടിയോ അല്ലാതെയോ നമ്മളെ സങ്കടപ്പെടുത്തണം എന്നു ചിന്തിക്കുന്ന ആളുകളുമുണ്ട്. സ്ത്രീകളോട് എന്തും പറയാം എന്നൊരു സമീപനം വച്ചു പുലർത്തുന്നവരുമുണ്ട്. ഈയടുത്ത് ഞാൻ ചെയ്ത ഒരു ഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ. അതിനു താഴെ അടിവസ്ത്രത്തെക്കുറിച്ചൊരാൾ കമന്റ് ചെയ്തു. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ഞാനും പോസ്റ്റ് ചെയ്തു.

എന്നോടെന്നല്ല, ഒരു സ്ത്രീയോടും അത്തരത്തിൽ മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല എന്നു തോന്നിയതു കൊണ്ടാണ് അത് നിസ്സാരമാക്കി തള്ളിക്കളയാതിരുന്നത്. എല്ലാവർക്കും വേണ്ടേ, അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം?" അമൃത ചോദിക്കുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ..