Monday 21 May 2018 11:56 AM IST : By സ്വന്തം ലേഖകൻ

ഗായകന്റെ നേരെ കാണികള്‍ വലിച്ചെറിഞ്ഞത് അമ്പത് ലക്ഷത്തോളം രൂപ; വിഡിയോ കാണാം

singer

പാട്ടുപാടുന്ന ഗായകന്റെ നേരെ കാണികള്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ വല്‍സദ് ഗ്രാമത്തില്‍ ഒരു ട്രസ്റ്റ് സംഘടിപ്പിച്ച ഭക്തിപരമായ പരിപാടിയിലാണ് ഗായകനു നേരെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞത്.

നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില്‍ നിന്നും ലഭിച്ചത്.