Saturday 03 April 2021 04:40 PM IST : By സ്വന്തം ലേഖകൻ

ഒൻപതാം വിവാഹ വാർഷികം; സിസ്റ്റർ ലിനിയുടെ ഓർമ്മകളിൽ ഭർത്താവ് സജീഷ്, നൊമ്പരമായി ചിത്രങ്ങൾ

linissddnnbb556

നിപ വൈറസ് ജീവനെടുത്ത നഴ്സ് ലിനിയുടെ ഓർമ്മകളിൽ ഭർത്താവ് സജീഷ് പുത്തൂർ. ലിനിയുടെയും സജീഷിന്റെയും ഒൻപതാം വിവാഹ വാർഷിക ദിനത്തിൽ സജീഷ് ഇട്ട ഫെയ്സ്ബുക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ കണ്ണ് നനയിക്കുന്നത്. ലിനിയുമൊത്തുള്ള വിവാഹ ചിത്രങ്ങളാണ് സജീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനി നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിലാണ് വൈറസ് ബാധിച്ച് മരണപ്പെടുന്നത്. 2018 മെയ്‌ 21ന്‌ പുലർച്ചെയാണ് ലിനിയുടെ വിയോഗം. സ്വന്തം ജീവൻ പോലും മറന്ന് ജോലിയിൽ കർമ്മനിരതയായ ലിനിയുടെ ജീവിതം എക്കാലവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുന്നതാണ്. 

Tags:
  • Spotlight
  • Social Media Viral