Tuesday 18 June 2019 12:07 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യ ജയിച്ചു, ആർപ്പുവിളികളോടെ ആഘോഷിച്ച് സിവ! വിഡിയോ വൈറൽ

siva-new

ആരാധകരുടെ പ്രിയങ്കരിയായ കുട്ടിത്താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണിയുടെ മകൾ സിവ. സിവയുടെ കുസൃതികളും വിശേഷങ്ങളുമൊക്കെ ഇടയ്ക്കിടെ വാർത്തയാകുക പതിവാണ്.

മലയാളം പാട്ടുകൾ മനോഹരമായി പാടിയാണ് സിവ മലയാളികളുടെ ഹൃദയം കീഴടക്കിയത്. സിവയുടെ മലയാളം പാട്ടുകളുടെ വിഡിയോസ് സോഷ്യൽ മീഡിയയിൽ തരംഗമാണ്. സിവയുടെ പുതിയ ചിത്രങ്ങളും വിഡിയോയുമൊക്കെ ധോണിയും തന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സിവയുടെ ഒരു പുതുപുത്തൻ വിഡിയോ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. കഴിഞ്ഞ ഇന്ത്യ–പാക്കിസ്ഥാൻ മത്സര ശേഷം സ്റ്റേഡിയത്തിൽ നിന്നു പകർത്തിയതാണ് ഈ വിഡിയോ. സിവയ്ക്കൊപ്പം ഋഷഭ് പന്തിനെയും വിഡിയോയിൽ കാണാം. ഇന്ത്യയുടെ വിജയം ഇരുവരും ആർപ്പുവിളികളോടെ ആഘോഷിക്കുന്നതാണ് വിഡിയോ.