Monday 02 December 2019 05:31 PM IST : By സ്വന്തം ലേഖകൻ

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ബെൽറ്റ് കഴുത്തില്‍ മുറുക്കി കൊന്നു! അവസാനമില്ലാത്ത ക്രൂരത...

raped-little-girl

തെലങ്കാനയിൽ ഡോക്ടറായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവം നടന്ന് 48 മണിക്കൂർ ആയിക്കാണില്ല. മറ്റൊരു സംസ്ഥാനത്ത് ഒരു പിഞ്ചുകുഞ്ഞു കൂടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് രാജ്യത്തെ നടുക്കുന്ന സംഭവം അരങ്ങേറിയത്. 

ടോങ്ക് ജില്ലയിലെ അലിഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്കൂൾ ബെൽറ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. 

സ്കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞും കുട്ടിയെ കാണാത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ തുടങ്ങിയത്.  കഴുത്തിൽ സ്കൂൾ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന കൊടുംക്രൂരതയുടെ ഞെട്ടലിലാണ് നാട്ടുകാർ.

Tags:
  • Spotlight