Wednesday 20 March 2019 05:22 PM IST : By സ്വന്തം ലേഖകൻ

ഫലിക്കാത്ത ഐവിഎഫ് ചികിത്സകളെ മറന്നേക്കൂ; സോഷ്യൽ ഫ്രീസിങ്ങിലൂടെ ബീജം, അണ്ഡം, ഭ്രൂണം എന്നിവ കരുതിവയ്ക്കാം

freezing Dr. Vijayalakshmi G Pillai (Head of the Dept.) MBBS, DGO, MRCOG (London). Member of European Society of Human Reproduction and Embryology. Member of American Society of Reproductive Medicine. Consultant Obstetrician, Gynecologist, Infertologist & Laparoscopic Surgeon

Elective fertility preservation അഥവാ കരുതിക്കൂട്ടി പ്രത്യുൽപാദനം സംരക്ഷിക്കുക എന്ന വിഷയം ആണ് social freezing ൽ തീരുമാനിക്കുന്നത്. ബീജം അണ്ഡം ഭ്രൂണം എന്നിവയെല്ലാം ഇങ്ങനെ അവസരോചിതമായി കരുതി വയ്ക്കാം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ശാരീരികമായി പ്രത്യുൽപാദനത്തിൽ വ്യത്യാസം ഉണ്ട്. 10-20 കൊല്ലത്തെ വ്യത്യാസം കാണാം.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളിൽ സ്ത്രീകൾ പ്രത്യുൽപാദനം വൈകിക്കുന്നു. കരുതിക്കൂട്ടി കുട്ടികളെ വൈകിക്കുന്നതല്ലായിരിക്കാം. ചോദിച്ച 75% ആളുകൾക്കും അറിവില്ലായ്മ ഒരു കാരണമായി കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വന്തംനിലയിൽ ഗർഭം ധരിക്കാത വരുന്നവരുടെയും, IVF ചികിത്സ ഫലിക്കാതെ വരുന്നവരുടെയും എണ്ണം കൂടിവരുന്നു. അണ്ഡദാതാവിൽ നിന്ന് അണ്ഡം സ്വീകരിച്ച് IVF ചെയ്യുന്നവരുടെ എണ്ണവും കൂടിവരുന്നു. മാറിവരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് അവരുടെ ജനിതക കുഞ്ഞ് എന്ന സ്വപ്നം യാഥാർഥ്യം ആക്കാം. Social egg freezing അഥവാ അണ്ഡം കരുതിക്കൂട്ടി ശീതീകരിക്കുക എന്ന അവകാശം ചിന്തിക്കാവുന്നതാണ്.

വീണ്ടുവിചാരത്തിൽ, അറിഞ്ഞിരുന്നെങ്കിൽ social freezing ചെയ്തേനെ എന്നു പറഞ്ഞവരുടെ എണ്ണം കൂടുതൽ ആണ്. ചെയ്തവരിൽ, പശ്ചാത്തപിച്ചവർ വളരെ കുറവാണ്. പ്രത്യേകിച്ച് ഇപ്പോൾ സ്തീകൾ കെട്ടുറപ്പുള്ള ദാമ്പത്യം ആകുന്നതു വരെ കാത്തിരിക്കുന്നു. വിവാഹം വൈകുന്നവർ, വിദ്യാഭ്യാസം തുടരുന്നവർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരുന്ന സാഹചര്യം ഉള്ളവർ, LGBT communityൽ, അണ്ഡം ദാനം ചെയ്യാൻ സന്നദ്ധരായവർ, IVF ൽ അണ്ഡം share ചെയ്യാൻ തയാറുള്ളവർ തുടങ്ങിയ പുതിയ മാനങ്ങൾ വരുന്നുണ്ട്.

Cancer ചികിത്സയുടെ ഭാഗമായിട്ടാണ് social freezing ആദ്യം നടപ്പാക്കിയത്. 10% cancer പ്രത്യുൽപാദന പ്രായത്തിൽ ആണ് ഉണ്ടാകുന്നത്. അതും, ചികിത്സ കാര്യക്ഷമമാണുതാനും. അണ്ഡം ബീജം എന്നിവയ്ക്ക് ഹാനി തട്ടുന്ന കീമോതെറപ്പി / റേഡിയോതെറപ്പി എന്നിവയ്ക്കു മുൻപു തന്നെ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കാം.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ ആളുകൾ ആണ് ഇപ്പോൾ social freezing അധികവും ചെയ്യുന്നത്. Facebook, Apple മുതലായ വലിയ കമ്പനികൾ അവരുടെ ജീവനക്കാർക്ക് ഇതിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നമ്മുടെ നാട്ടിൽ Film, Fashion industryയിൽ ഉള്ളവർ ആണ് കൂടുതൽ ചെയ്യുന്നത്.

32-35 വയസ്സിനു താഴെ ചിന്തിച്ചു പ്രയോഗത്തിൽ ആക്കിയാൽ ആണ് കൂടുതൽ കാര്യക്ഷമം. ഒാരോ സ്ത്രീയുടെയും പ്രത്യുൽപാദനക്ഷമത വ്യത്യസ്തമാണ്. അതു കുറയുന്നതിന്റെ തോതും അറിയാൻ സാധിക്കാറില്ല. ടെസ്റ്റുകളിൽ കൂടിയേ അറിയാൻ സാധിക്കുകയുള്ളൂ.

അണ്ഡം ശീതീകരിക്കൽ: Technique വിവരിക്കുകയാണെങ്കിൽ, IVF ന് ചെയ്യുന്ന പോലെ മരുന്നുകളിലൂടെ അധികം അണ്ഡോൽപാദനം ചെയ്യുന്നു. അണ്ഡങ്ങൾ പുറത്തെടുത്ത് ശീതീകരിച്ച് -196°C -210°C ൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. Thaw അല്ലെങ്കിൽ വീണ്ടും ചൂടാക്കി ICSI ചെയ്ത് (ബീജം അണ്ഡത്തിൽ കുത്തിവയ്ക്കുന്ന പ്രക്രിയ) ഭ്രൂണം ആക്കി ഗർഭപാത്രത്തിൽ നിക്ഷേപിക്കാം. ഏതുപ്രായത്തിൽ ആണോ അണ്ഡം , ശീതീകരിച്ചിരിക്കുന്നത് ആ സാഹചര്യത്തിലെ അണ്ഡത്തിന്റെ കാര്യക്ഷമത, ഗർഭാശയത്തിന്റെ അവസ്ഥ ബാഹ്യമായ സുഖാസുഖങ്ങളുടെ അവസ്ഥ എന്നിവ അനുസരിച്ചിരിക്കും ഗർഭിണി ആകാനുള്ള സാഹചര്യവും ഗുണനിലവാരവും.

ഒന്നിലേറെ തവണ ഒരുപക്ഷേ, അണ്ഡം എടുക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ, ഈ അണ്ഡം ഉപയോഗിക്കേണ്ടി വരില്ലായിരിക്കാം. Cancer ചികിത്സയ്ക്കു മുൻപ് എത്രയും നേരത്തേ രോഗികളെ fertility preservation ന് അഥവാ പ്രത്യുൽപാദനം സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതാണ് ഉചിതം. ഒരു Reproductive Endocrinologist നെ കണ്ട്, ഭാവി ഗർഭധാരണത്തിന്റെ കാര്യങ്ങൾ വിശകലനം ചെയ്തു വേണം Cancer ചികിത്സ തുടങ്ങാൻ.

Ovarian tissue cryo preservation അഥവാ അണ്ഡാശയം ഭാഗികമായി ശീതീകരിക്കുക, ovarian cryopreservation അഥവാ അണ്ഡാശയം പൂർണമായി നീക്കം ചെയ്തു ശീതീകരിച്ചു സൂക്ഷിച്ചുവയ്ക്കുക എന്നീ options നിലവിൽ ഉണ്ട്. Key hole Surgery മുഖാന്തരം ആണ് ചെയ്യുന്നത്. ഇത് പ്രത്യേകിച്ച് ഹോർമോൺ receptive cancersൽ ഉപകാരമാണ് . Cancer ചികിത്സയ്ക്ക് ഇടയിൽ അണ്ഡാശയത്തെ പ്രകോപിപ്പിക്കുന്നില്ല. പിന്നീട് ശരീരത്തിൽ വീണ്ടും പിടിപ്പിച്ച ശേഷം പ്രത്യുൽപാദനം നടത്താം. ചെയ്ത Case കളുടെ എണ്ണത്തിൽ കുറവാണെന്നു മാത്രം.

Semen freezing ന് 50 വർഷത്തെ പാരമ്പര്യം ഉണ്ട്. ശീതീകരിച്ച അണ്ഡത്തിന് 30 വർഷവും. പുരുഷന്മാരിൽ vasectomy ക്കു മുൻപ് ശുക്ലം ശീതീകരിച്ചു വയ്ക്കാം. വീണ്ടുവിചാരം വന്നാൽ recanalization നെക്കാളും TESE ക്കാളും നല്ല ഫലമാണ് കിട്ടുന്നത്. നട്ടെല്ലിന് ക്ഷതമേൽക്കുമ്പോഴും മുൻകരുതൽ നല്ലതാണ്. ബീജങ്ങൾ ശീതീകരിച്ചു വയ്ക്കുകയോ, വൃഷണങ്ങളിൽ നിന്ന് എടുത്ത് ശീതീകരിച്ചു വയ്ക്കുകയോ ആകാം. Cancer ചികിത്സക്ക് മുൻപും ശുക്ലം ശീതീകരിച്ചു വയ്ക്കാൻ ശ്രമിക്കുക.

ദൃഢമായ ദാമ്പത്യമാണെങ്കിൽ ഭ്രൂണമാക്കിയും സൂക്ഷിക്കാം. IVF ൽ കൂടുതൽ വരുന്ന ഭ്രൂണങ്ങളും ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം. Embryo donation നിയമവിധേയമാക്കിയ രാജ്യങ്ങളിൽ അതു വേറൊരാൾക്കു കൊടുക്കാം.

Cancer കൂടാതെ, autoimmune രോഗങ്ങൾ, നേരത്തേ മെനോപോസ് ആകാൻ സാധ്യത ഉള്ളവർക്കും, endometriosis അസുഖം ഉള്ളവർക്കും, പ്രമേഹം ഉള്ളവർ, ജോലിയിൽ toxins അഥവാ വിഷാംശം expose ചെയ്യപ്പെടുന്നവർ, ജനിതക രോഗങ്ങൾ ഉള്ളവർ എന്നിവർക്കും social freezing ആവശ്യമായി വന്നേക്കാം.

Social freezing ലൂടെ സ്ത്രീകൾക്കു മൗലികമായ പ്രത്യേക കരുത്തു കിട്ടുന്നു, സ്ത്രീ ശാക്തീകരണത്തിന്റെ ഈ കാലത്ത് പ്രത്യേകിച്ച് അവരുടെ ജീവിതം ക്രമപ്പെടുത്താൻ സാധിക്കുന്നു. കുറ്റബോധം ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നു

Dr. Vijayalakshmi G. Pillai (Head of the Dept.) MBBS, DGO, MRCOG (London).

Member of European Society of Human Reproduction and Embryology.

Member of American Society of Reproductive Medicine.

Consultant Obstetrician, Gynecologist, Infertologist & Laparoscopic Surgeon.

Phone: 9947033600

Email : admin@vmchospital.com