Wednesday 25 April 2018 04:23 PM IST : By സ്വന്തം ലേഖകൻ

'കാശു കൊടുത്തു മേടിക്കുന്നതല്ലേ തൂത്തുവാരി തിന്നോ..'; അച്ഛനെ നിർബന്ധിപ്പിച്ച് ചോറു കഴിപ്പിക്കുന്ന കുഞ്ഞാവ! കിടു വിഡിയോ

son-father45

മകനോട് അറിയാതൊന്നു പറഞ്ഞുപോയതാണ് വിശക്കുന്നുവെന്ന്! അതിനു ഇത്ര വലിയ പണി കിട്ടുമെന്ന് ഈ അച്ഛൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഒരു പ്ലേറ്റ് നിറയെ ചോറെടുത്തു വന്ന് അച്ഛനെ കാര്യമായിട്ട് തന്നെ കുഞ്ഞാവ കഴിപ്പിച്ചു. ഒപ്പം സ്നേഹത്തോടെയുള്ള ശകാരവും ഉപദേശവും. കുഞ്ഞാവയുടെ രസികൻ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

"വിശക്കുന്നൂന്ന് പറഞ്ഞിട്ടു ചോറെടുത്തോണ്ടു വന്നതല്ലേ, തിന്നോ എന്നു പറഞ്ഞാണ് അച്ഛന് ചോറ് വാരിക്കൊടുക്കുന്നത്. ചോറു മതി എന്നുപറയുന്ന അച്ഛനോട് കുഞ്ഞാവ പറയുന്ന ഡയലോഗാണ് അതിലേറെ സൂപ്പർ. 'കാശു കൊടുത്തു മേടിക്കുന്നതല്ലേ തൂത്തുവാരി തിന്നോ..' എന്നാണ് അച്ഛനെ ഉപദേശിക്കുന്നത്. കിടു വിഡിയോ കാണാം;