Friday 08 October 2021 03:43 PM IST : By സ്വന്തം ലേഖകൻ

മാരക വിഷമുള്ള ചിലന്തി കടിച്ചു; ചുണ്ട് തടിച്ചുവീർത്തു, ബോധം നഷ്ടപ്പെട്ട് അഞ്ചു ദിവസം ആശുപത്രിയിൽ! അനുഭവം പങ്കുവച്ച് യുവതി

spiderr554436huu

മാരക വിഷമുള്ള ചിലന്തി കടിച്ച് ചുണ്ട് തടിച്ചുവീർത്ത് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ഒരു സ്ത്രീയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യുഎസ് സ്വദേശിയായ ഷെറിയ്ക്കാണ് ചിലന്തിയുടെ കടിയേറ്റത്. കയാക്കിങ്ങ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ചിലന്തി ചുണ്ടിൽ കടിച്ചതിന് പിന്നാലെ ഷെറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രൗൺ റെക്ലൂസ് എന്ന ഇനത്തിൽപ്പെട്ട മാരക വിഷമുള്ള ചിലന്തിയാണ് ഇവരെ കടിച്ചത്. 

ചിലന്തി ചുണ്ടിൽ കടിച്ചെങ്കിലും ആദ്യം ഷെറി അത് കാര്യമാക്കിയില്ല. എന്നാൽ പിറ്റേദിവസം ചുണ്ട് തടിച്ച് വീർക്കുകയും വേദന സഹിക്കാവുന്നതിനും അപ്പുറമാകുകയും ചെയ്തു. മരുന്നുകൾ കഴിച്ചിട്ടും കുറഞ്ഞില്ല. ഉടൻ ആശുപത്രിയിലേക്ക് പോയി. ഗുരുതരാവസ്ഥയിലായ ഷെറിയുടെ ബോധം നഷ്ടപ്പെട്ടു. 

അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് ഷെറിയ്ക്ക് ബോധം ലഭിച്ചത്. വേദനയും നീരും പിന്നീട് കുറഞ്ഞു. എന്നാലും മരുന്നുകൾ തുടരുന്നുണ്ട്. ബ്രൗൺ റെക്ലൂസ് ചിലന്തികളുടെ വിഷം വളരെ അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു.

Tags:
  • Spotlight