Friday 17 July 2020 02:12 PM IST : By സ്വന്തം ലേഖകൻ

ദാഹിച്ചു വലഞ്ഞു, മനുഷ്യനോട് വെള്ളം ചോദിച്ചുവാങ്ങി കുടിച്ച് അണ്ണാന്‍! ക്യൂട്ട് വിഡിയോ വൈറല്‍

squirrel434r555667

വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് ദാഹിച്ചു വലഞ്ഞ ഒരു അണ്ണാൻ വെള്ളം ചോദിക്കുന്ന വിഡിയോ ദൃശ്യം വൈറലാകുന്നു. പിൻകാലുകളിൽ നിവർന്നു നിന്ന്  മുൻ കാലുകൾ നീട്ടി എന്തോ ആവശ്യപ്പെടുന്ന പോലുള്ള അണ്ണാന്റെ ചെയ്തികൾ കണ്ട് ആൾ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം പകർന്നു നൽകുകയായിരുന്നു. 

പിന്നീട് കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്താണ് അണ്ണാൻ ഓടി മറഞ്ഞത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ  ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. വിഡിയോ കാണാം;

Tags:
  • Spotlight
  • Social Media Viral