Wednesday 20 March 2019 12:25 PM IST : By സ്വന്തം ലേഖകൻ

ചക്ര കസേരയിൽ അവർ അരങ്ങിലെത്തി; കയ്യടികളോടെ അതിജീവനത്തിന്റെ ’ഛായ’ ഏറ്റെടുത്ത് സദസ്സ്!

chaya1

സുവർണ തിയറ്റേഴ്സ് കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ സഹകരണത്തോടെ തണല്‍ ഫ്രീഡം ഓണ്‍ വീല്‍സ് അവതരിപ്പിക്കുന്ന ’ഛായ’ എന്ന നാടകത്തിന് തിരി തെളിഞ്ഞു. സിനിമാതാരം ജയസൂര്യയാണ് നാടകത്തിന് തിരി തെളിയിച്ചത്. വീല്‍ചെയറില്‍ ജീവിതം സ്വപ്നം കാണുന്നവർ ആദ്യമായി രംഗത്തുവരുന്ന പ്രൊഫഷണല്‍ നാടകമാണ് ’ഛായ.’ ഒരുപാട് പേരുടെ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് കഴിഞ്ഞ ദിവസം എറണാകുളം ടൗൺ ഹാളിൽ അരങ്ങേറിയത്.  

സദസ്സിന്റെ നിർത്താതെയുള്ള കയ്യടികൾ ഏറ്റുവാങ്ങി നടീനടന്മാര്‍ ഏവരും ചക്ര കസേരകളിലാണ് അരങ്ങിലെത്തിയത്. ശാരീരിക പരിമിതികളെ വകവയ്ക്കാതെ അവർ അരങ്ങിലെത്തിയപ്പോൾ ആറു മാസം നീണ്ട കഠിനപരിശ്രമത്തിനു കൂടിയാണ് വിരാമമായത്. കാലികപ്രസക്തമായ കുടുംബ കഥയാണ് ഈ നാടകം പറയുന്നത്. 

വി.ടി. രതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിൽ ഒമ്പത് പേരാണ് അരങ്ങിലെത്തിയത്. ഉണ്ണി മാക്സ്, അഞ്ജുറാണി ജോയ്, ധന്യ ഗോപിനാഥ്, സജി വാഗമണ്‍, ജോമറ്റ് എം.ജെ., ബിജു സി. തങ്കപ്പന്‍, സുനില്‍ മൂവാറ്റുപുഴ, മാര്‍ട്ടിന്‍ നെട്ടുർ, ശരത് പടിപ്പുര തുടങ്ങിയവരാണ് 'ഛായ'യിലെ നടീനടന്മാർ. 

chaya2