Wednesday 15 May 2019 12:43 PM IST : By സ്വന്തം ലേഖകൻ

‘ശ്രീ’ തിലകങ്ങളായ് ശ്രീധന്യയും ശ്രീലക്ഷ്മിയും; ഐഎഎസ് പരീക്ഷയിൽ വിജയം കൈവരിച്ചതിന് പിന്നിൽ!

ias4567

ഐഎഎസ് സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിൽ ശ്രീധന്യയും ശ്രീലക്ഷ്മിയും നിൽക്കുമ്പോൾ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ വിജയകിരീടത്തിൽ രണ്ട് പൊൻതൂവലുകൾ കൂടി. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഐഎഎസ് റാങ്കുകൾ കരസ്ഥമാക്കി എന്ന ആവർത്തനത്തിനപ്പുറം ഐഎഎസ് സ്വപ്നത്തിലേക്കു കുതിച്ച രണ്ട് വ്യത്യസ്ത പെൺപ്രതിഭകളെ വിജയത്തിലേക്കു കൈപിടിച്ചുയർത്താൻ കഴിഞ്ഞു എന്നുള്ള ചാരിതാർഥ്യമാണ് ഫോർച്യൂണിന്. വിജയത്തിളക്കത്തിൽ ഫോർച്യൂണിന്റെ ശ്രീ തിലകങ്ങളായ ശ്രീലക്ഷ്മി റാമും (UPSC Rank- 29, Kerala Topper) ശ്രീധന്യ സുരേഷും (UPSC  Rank- 410) സംസാരിക്കുന്നു.

ഐഎഎസ് പരീക്ഷയിൽ വിജയം കൈവരിച്ചതിന് പിന്നിൽ ഫോർച്യൂൺ ഐഎഎസ് അക്കാദമിക്കുള്ള പങ്കിനെക്കുറിച്ച്?

ശ്രീധന്യ : ഒരു അക്കാദമി എന്നതിനപ്പുറം ഒരു കുടുംബം പോലെയായിരുന്നു എനിക്ക് ഫോർച്യൂൺ ഐഎഎസ് അക്കാദമി. അക്കാദമിക് തലത്തിൽ മാത്രമല്ല, സാമ്പത്തികമായും വൈകാരികമായും അവരെനിക്ക് മികച്ച പിന്തുണ നൽകി. ക്ലാസ്സുകളും പ്രിന്റഡ് നോട്ടുകളും റീഡിങ് റൂമും അടക്കമുള്ള മറ്റ് സൗകര്യങ്ങളും എനിക്ക് തികച്ചും സൗജന്യമായി തന്നെ നൽകി എന്നത് വലിയകാര്യമാണ്. വ്യക്തിപരമായി തന്നെ സംശയങ്ങളും മറ്റും വിശദമാക്കുകയും സമയം പോലും നോക്കാതെ പഠിപ്പിക്കുകയുമൊക്കെ ചെയ്ത് എനിക്കൊപ്പം നിന്ന മുനി സാർ എനിക്ക് ശരിക്കും എന്റെ വിജയത്തിൽ നെടുംതൂണാണെന്ന് തന്നെ പറയാം. ഹരി കള്ളിക്കാട്ട്, രമിത് ചെന്നിത്തല, ആനന്ദ് മോഹൻ തുടങ്ങിയ ഫോർച്യൂണിന്റെ മുൻ ഐഎഎസ് താരങ്ങൾ പകർന്നു തന്ന ധൈര്യവും മികച്ച പരിശീലനത്തിലൂടെ ഐഎഎസ് നേടിയെടുക്കാവുന്നതേ ഉള്ളൂ എന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഒരു  കുടുംബം എന്നത് പോലെയായത് കൊണ്ട് തന്നെയാണ് പരീക്ഷാ ഫലം വന്നപ്പോൾ തന്നെ അത് ഫോർച്യൂണുമായി ആഘോഷിക്കാൻ ഞാനെത്തിയത്. 

ias-0987512

ശ്രീലക്ഷ്മി : ഇത്തവണ നല്ല വിജയം കൈവരിക്കുന്നതിനായി മെയിൻസ് പരീക്ഷയിലും ഇന്റർവ്യൂവിലും പരമാവധി  മാർക്കുകൾ നേടാനാണ് ഞാൻ ശ്രമിച്ചത്. ഇതിന് ഫോർച്യൂൺ അക്കാദമി നടത്തിയ ടെസ്റ്റ് സിരീസ് പരീക്ഷകൾ സഹായിച്ചു. മുനി സാർ പതിവായി ഉത്തരങ്ങൾ വായിച്ച് കുറവുകൾ പറഞ്ഞു തന്നിരുന്നു. അങ്ങനെ തെറ്റുകൾ തിരുത്തി സമയബന്ധിതമായി പരീക്ഷകൾ മികച്ച രീതിയിൽ എഴുതി തീർക്കാൻ എനിക്കായി. ഫോർച്യൂൺ അക്കാദമിയുടെ റീഡിങ് റൂമും സഹായകമായി. മെയിൻസിനും ഇന്റർവ്യൂവിനും പഠിക്കാനായി കുറച്ചു നല്ല സുഹൃത്തുക്കളെ ഫോർച്യൂണിൽ വച്ച് പരിചയപ്പെടാനായി. അഭിജിത്ത് ശങ്കർ, ആനന്ദ് ജസ്റ്റിൻ, അരുൺലാൽ, അർജുൻ, മീര, മൻമോഹൻ എന്നിവർ ഏറെ സഹായിച്ചു. അവർക്കും താങ്ക്സ്. മികച്ച രീതിയിൽ ഉത്തരങ്ങളെഴുതാൻ ഡൽഹിയിൽ നിന്നെത്തിയ എം.കെ. യാദവ് സാറിന്റെ ക്ലാസ്സുകളും സഹായകമായി. 

എന്തായിരുന്നു പരീക്ഷയ്ക്കുള്ള പ്രിപ്പറേഷൻ സ്ട്രാറ്റജി?

ശ്രീധന്യ : പ്രിലിമിനറിയിൽ എന്റെ വീക് ഏരിയ CSAT ആയിരുന്നു (പ്രിലിംസ് പേപ്പർ–2) എൻജിനീയറിങ് ബാഗ്രൗണ്ടില്ലാത്തതിനാൽ തന്നെ എനിക്ക് അത് കുറച്ചു കൂടുതലായി ഫോക്കസ് ചെയ്യണമായിരുന്നു. മെയിൻസിൽ എനിക്കെന്റെ ഉത്തരങ്ങളുടെ റൈറ്റിങ് സ്കിൽ മികച്ചതാക്കണമായിരുന്നു. ഇന്നു ഞാൻ ഓർക്കുന്നു മുനി സാർ ആദ്യമായി എഴുതിയ എന്റെ ഉത്തരത്തിന് നൽകിയ കമന്റ് ‘‘disaster in terms of content and good in terms of structure.’’ എന്തായാലും ഓരോരുത്തരുടെയും സ്കില്ലുകളെ സൂക്ഷ്മമായി വിലയിരുത്താനും  മോട്ടിവേറ്റ് ചെയ്യാനും ഇവിടത്തെ ഫാക്കൽറ്റി നൽകുന്ന പിന്തുണ വളരെ വലുതാണ്. പതിയെ യുപിഎസ്‍‌സി എക്സാം ആയപ്പോഴേക്കും റൈറ്റിങ് സ്കില്ലുകൾ മികച്ചതാകുകയായിരുന്നു. അതുപോലെ ഇന്റർവ്യൂസ് ഫെയ്സ് ചെയ്യാൻ ഭയമൊന്നുമില്ലായിരുന്നു. ഫോർച്യൂൺ നൽകിയ മോക്ക് ഇന്റർവ്യൂസ് ഏറെ സഹായകമായി. 

ias4444

ശ്രീലക്ഷ്മി : പ്രിലിമിനറിയിൽ നല്ല മാർക്ക് വാങ്ങിയതിനുശേഷമുള്ള പ്രധാന വെല്ലുവിളി മെയിൻസ് സ്കോറും ഇന്റർവ്യൂ  സ്കോറും ഉയർത്തുക എന്നതായിരുന്നു. കണ്ടന്റിനെക്കാൾ റൈറ്റിങ് സ്പീഡായിരുന്നു എനിക്ക് ചലഞ്ചിങ് ആയി തോന്നിയത്. തുടർച്ചയായ പരിശ്രമത്തിലൂടെ അത് തിരുത്താനായി. ഇന്റർവ്യൂ പ്രിപ്പറേഷന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ കൂടാതെ നളിനി നെറ്റോയും പാനലിൽ ഉണ്ടായിരുന്നു. അവരുടെ പ്രോത്സാഹനമാണ് കൂടുതൽ നന്നായി പെർഫോം ചെയ്യാൻ സഹായിച്ചത്. നളിനി നെറ്റോ മാഡത്തിന് സ്പെഷൽ താങ്ക്സ്. 

IAS മോഹവുമായി പരീക്ഷയെഴുതാൻ പോകുന്നവരോട്? 

ശ്രീധന്യ : നിങ്ങൾക്ക് വിജയിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നത് തന്നെയാണ് ആദ്യ പടി. വയനാട്ടിൽ നിന്ന് എന്നെപ്പോലെയുള്ള ഒരാൾക്ക് ഇത് വിജയിക്കാൻ കഴിയുമെങ്കിൽ എല്ലാവർക്കും കഴിയും. ഓരോരുത്തർക്കും അവരുടെ വീക്ക് ഏരിയാസ് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ മേന്റേഴ്സിന്റെ സഹായത്തോടെ അത് കണ്ടെത്തി അതിനായി പ്രത്യേക പരിശീലനം നേടിയാൽ മതി.  ഫോർച്യൂൺ ഫാമിലിയിലെ മുനി സാർ, തോമസ് സാർ, സൈലേഷ് സാർ എന്നിവരെല്ലാവരോടും ഒരിക്കൽ കൂടി നന്ദി.

ശ്രീലക്ഷ്മി :  ഇത് സ്പൂൺഫീഡ് ചെയ്ത് ഒരാൾക്ക് വിജയിക്കാനാകാത്ത പരീക്ഷയാണ്. അതിന് ഏറെ കഠിനാധ്വാനം നിങ്ങൾ എടുക്കേണ്ടി വരും. സെൽഫ് ഡൗട്ട് ചെയ്യുന്ന നിമിഷങ്ങളുണ്ടാകും. അപ്പോൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്കു ലഭിക്കുന്ന പിന്തുണയിൽ വശ്വാസമർപ്പിക്കുക. മുനി സാർ, യാദവ് സാർ, സൈലേഷ് സാർ എന്നിവരടങ്ങുന്ന ഫോർച്യൂൺ അക്കാദമി നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ വാക്കുകളില്ല.

ias-578654