Thursday 11 November 2021 05:02 PM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെ വെട്ടിത്തുറന്ന് പറയാൻ ആർക്കാകും, ശ്രീനിവാസൻ മക്കളെ വളർത്തുന്നത് കണ്ടുപഠിക്കണം’: വൈറൽ അഭിമുഖം: കുറിപ്പ്

vineeth-family ചിത്രങ്ങൾ ശ്യാം ബാബു

ഒരു സ്വകാര്യ ചാനലിന് വിനീത് ശ്രീനിവാസനും സഹോദരൻ ധ്യാൻ ശ്രീനിവാസനും നൽകിയ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. അച്ഛൻ ശ്രീനിവാസന്റേയും അമ്മയുടേയും സാന്നിദ്ധ്യത്തിൽ ഇരുവരും പറഞ്ഞ കമന്റുകളെ ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്തു. സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ പോലും വിമർശനാത്മകമായി സംസാരിക്കാൻ ഇരുവർക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ആര്യൻ രമണി ഗിരിജ വല്ലഭന്‍. അഭിമുഖത്തിൽ ആകർഷിച്ച ഒരു കാര്യം ആ മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്ന സ്പേസ് ആണെന്ന് ആര്യൻ കുറിക്കുന്നു. ഈ കാലത്ത്‌ പോലും സ്വകാര്യമായിട്ട്‌ ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക്‌ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി, ഭയമില്ലാതെ ഇങ്ങനെ ഉള്ളു തുറന്ന് എക്സ്പ്രസ് ചെയ്യാൻ കഴിയുംമെന്നും ആര്യൻ ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കൈരളി TV യുടെ YouTube ചാനലിൽ നടൻ ശ്രീനിവാസൻ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു iഅഭിമുഖം കാണുകയായിരുന്നൂ. അതിൽ എന്നെ ഏറ്റവും ആകർഷിച്ച ഒരു കാര്യം ആ മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്ന സ്പേസ് ആണ്‌. ആ മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്ന റെസ്പെക്റ്റ് ആണ്‌. മക്കളായ വിനീത്‌ ശ്രീനിവാസന്റേയും, ധ്യാൻ ശ്രീനിവാസന്റേയും സംസാരത്തിൽ നിന്ന് തന്നെ അത്‌ മനസ്സിലാക്കാം. ഈ കാലത്ത്‌ പോലും - സ്വകാര്യമായിട്ട്‌ ആണെങ്കിലും എത്ര വീടുകളിൽ മക്കൾക്ക്‌ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ ഇരുന്ന് സ്വതന്ത്രമായി, ഭയമില്ലാതെ ഇങ്ങനെ ഉള്ള്‌ തുറന്ന് എക്സ്പ്രസ് ചെയ്യാൻ കഴിയും?

അപ്പോഴാണ്‌ ആ കാലത്ത്‌ image ഒക്കെ ഒരുപാട്‌ bisect ചെയ്ത്‌ trisect ചെയ്ത്‌ നോക്കപ്പെടുന്ന ഒരു industry യിൽ നിന്നും ഉള്ള ഒരാളുടെ രണ്ട്‌ മക്കൾ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്‌. അത്രയും respect നൽകിയാണ്‌ ആ മാതാപിതാക്കൾ മക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുന്നത്‌‌. മക്കളുടെ രസകരമായ കൊച്ച്‌ കൊച്ച്‌ teasings എത്ര മനോഹരമായി - പൊട്ടിച്ചിരിച്ചാണ്‌ അവർ സ്വീകരിക്കുന്നത്‌! എത്ര സഹിഷ്ണുതയോടെയാണ്‌ ആ മാതാപിതാക്കൾ അവരെ കേൾക്കുന്നത്‌!!ധ്യാൻ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക്‌ ഇഷ്ടം തോന്നിയിട്ടുള്ള - കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര്‌ പങ്ക്‌ വെക്കുന്നൂ. വിനീത്‌ ശ്രീനിവാസൻ അച്ഛന്റെ സിഗററ്റ്‌ വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച്‌ പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട്‌‌ പോലും വിമർശ്ശനാത്മകമായി സംസാരിക്കാൻ അതും ലോകം മുഴുവൻ കാണുന്ന ടിവി ചാനലിന്റെ മുന്നിൽ ഇങ്ങനെ കലർപ്പില്ലാതെ അവനവനെ express ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത്‌ ആ parenting ന്റെ മികവായി ഞാൻ കാണുന്നൂ.

എല്ലാ മക്കൾക്കും ഈ ഒരു space and respect ലഭിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നൂ. അത്‌ മക്കളോട്‌ നമ്മൾ‌ കാണിക്കുന്ന ഒരു ഔദാര്യമല്ല.

അത്‌ അവരുടെ അവകാശമാണ്‌.

കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത്‌ parenting. ധൈര്യം നൽകി ചേർത്ത്‌ നിർത്തി ആകണം parenting.