Wednesday 10 October 2018 11:52 AM IST : By സ്വന്തം ലേഖകൻ

വേദനയിൽ മരുന്നാകട്ടെ, ലക്ഷ്മിക്കായി ബാലയുടെ പ്രിയപ്പെട്ട ‘സൂര്യ’; ബാലുവിന്റെ ഓർമ്മകൾക്കു മുന്നിൽ സ്റ്റീഫൻ–വിഡിയോ

piano

അനുനിമിഷത്തിലും നമ്മുടെ ഓർമ്മകളിൽ വേദനയായ് പടർന്നു കയറുകയാണ് ബാലഭാസ്കർ. ആ വിയോഗം സമ്മാനിച്ച വേദന, നിമിഷങ്ങളിൽ നിന്നും ദിവസങ്ങളിലേക്ക് വഴിമാറുമ്പോൾ ഏറുന്നതേയുള്ളൂ. പങ്കു വച്ചു പോയ ഈണങ്ങൾ, കൊതിപ്പിക്കുന്ന പ്രണയനിമിഷങ്ങൾ... ഓർമ്മകളുടെ ചിറകിലേറാൻ ഏറെ കരുതിവച്ചിരുന്നു ബാലഭാസ്കർ.

ബാലുവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് കൂട്ടായി ഒരു സംഗീതോപഹാരം സമർപ്പിക്കുകയാണ് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി. ബാലഭാസ്കറിന് ഏറ്റവും പ്രിയപ്പെട്ട സൂര്യ തീം സോങ്ങിന്റെ പിയാനോ വേർഷനുമായാണ് സ്റ്റീഫനെത്തിയിരിക്കുന്നത്. ബാലുവിനും ലക്ഷ്മിക്കും ജാനിക്കും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് സ്റ്റീഫന്റെ സമർപ്പണം.

സ്റ്റിഫന്റെ വാക്കുകൾ ഇങ്ങനെ: 'ബാലുവിനും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ബാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 'സൂര്യ'യുടെ പിയാനോ വേർഷനാണിത്. ഞാനും ബാലയും നിരവധി തവണ വേദികളിൽ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ബാലയ്ക്ക് വേണ്ടി സമർപ്പിക്കുന്നു.'

വിഡിയോ കാണാം;