Friday 22 November 2019 04:19 PM IST : By സ്വന്തം ലേഖകൻ

വിദ്യാലയങ്ങളിലെ കണ്ണീര്‍ തോരുന്നില്ല; ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് വിദ്യാർത്ഥി മരിച്ചു

boy-dead

വിദ്യാലയങ്ങളിലെ കണ്ണീർ തോരുന്നില്ല. ഷെഹ്‍ല ഷെറിനെന്ന കുഞ്ഞു പൂവിനെ മരണം കൊണ്ടു പോയതിനു പിന്നാലെ മറ്റൊരു ദുർവിധി കൂടി. സ്കൂളില്‍ ക്രിക്കറ്റ് കളിക്കിടെ ബാറ്റുകൊണ്ട് അബദ്ധത്തില്‍ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചതാണ് കണ്ണീർ വാർത്ത. മാവേലിക്കര ചാരുംമൂട് ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥി നവനീതാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് വീശുന്നതിനിടെ അബദ്ധത്തിൽ തലയിൽ കൊള്ളുകയായിരുന്നു. കഴുത്തിന് അടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലത്തിക്കും മുന്‍പ് മരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.