Monday 21 October 2019 06:00 PM IST : By സ്വന്തം ലേഖകൻ

കായികമേളയ്ക്കിടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പരുക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു!

afeel-death

സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണു പ​രു​ക്കേറ്റ് ചികിത്സയിലായിരുന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ലാ സെന്റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യായ അ​ഫീ​ൽ ജോ​ണ്‍​സനാ​ണ് (16) ​മ​രി​ച്ച​ത്. മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോ​ർ​ജ് ജോ​ണ്‍​സ​ന്റെ മകനാണ് അ​ഫീ​ൽ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്നു അഫീൽ. ക​ഴി​ഞ്ഞ കു​റ​ച്ച് ദിവസങ്ങളാ​യി അ​ഫീ​ലി​ന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി കണ്ടിരുന്നു. എന്നാൽ ന്യൂ​മോ​ണി​യ ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. 

ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് അ​ഫീ​ലി​ന് ഹാ​മ​ർ ത​ല​യി​ൽ വീ​ണ് പരു​ക്കേ​റ്റ​ത്. ഉടൻതന്നെ ആ​ശു​പ​ത്രി​യി​ൽ എത്തിച്ച് ര​ണ്ടുത​വ​ണ ശ​സ്ത്ര​ക്രി​യ​ നടത്തി. സം​ഭ​വ​ത്തി​ൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സംഭവവു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന കാ​യി​കവ​കു​പ്പ് അ​ന്വേ​ഷ​ണം നടത്തിവരുകയാണ്.  

Tags:
  • Spotlight