Tuesday 11 December 2018 04:21 PM IST : By സ്വന്തം ലേഖകൻ

വിദ്യാർത്ഥിനി അറിയാതെ സ്‌കൂൾ ബാഗിൽ ലേഡീസ് പഴ്സ്? അലസരായ മാതാപിതാക്കൾ അറിയാൻ!

heavy-school-bags.

തങ്ങൾ ചെയ്യാത്ത, അറിയാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ. ഒരു സ്‌കൂൾ വിദ്യാർത്ഥിനി കഷ്ടിച്ചാണ് പഴ്സ് മോഷണക്കുറ്റത്തിൽ നിന്നും രക്ഷപ്പെട്ടത്. പ്രൈവറ്റ് ബസിൽ വച്ച് നടന്ന മോഷണത്തിൽ അവളറിയാതെ ഉൾപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കുറിപ്പിലാണ് വിദ്യാർത്ഥിനിയുടെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

അഡ്വക്കറ്റ് സമീറ അബീസ് എഴുതിയ കുറിപ്പ് വായിക്കാം;

കഴിഞ്ഞദിവസം പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ, അവളുടെ സ്‌കൂൾ ബാഗിൽ അവിചാരിതമായി ഒരു ലേഡീസ് പഴ്സ് കണ്ടെത്തുന്നു. കുട്ടിയോട് ചോദിക്കുപോള്‍ കുട്ടിയ്ക്കും അറിയില്ല. ആ പഴ്സ്  ആരുടേതാണെന്നോ, അതെങ്ങനെ തന്റെ ബാഗിൽ വന്നെന്നോ!!!

പഴ്സിനുള്ളില്‍ നിന്നും ഒരു സ്തീയുടെ ആധാര്‍ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബാങ്ക് പാസ്ബുക് മുതലായവ ലഭിക്കുന്നു. അതിനോടൊപ്പം ലഭിച്ച ഒരു ഹോസ്പിറ്റൽ കാർഡില്‍ ഉള്ള നമ്പർ വഴിയൊക്കെ ഏറെ പണിപ്പെട്ട് ആ രക്ഷിതാക്കള്‍ പഴ്‌സിന്റെ ഉടമയില്‍ എത്തിച്ചേരുന്നു.

ഉടമയായ സ്ത്രീയ്ക്ക് ബസ് യാത്രയ്ക്കിടയിൽ ആ പഴ്‌സും അതിലെ 3000 രൂപയും!! കുട്ടിയുടെ ബാഗിൽ നിന്നും ലഭിക്കുപോള്‍ ആ പണം പഴ്സിൽ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആ പഴ്സ് കുട്ടിയുടെ സ്‌കൂൾ ബാഗിൽ എങ്ങനെ വന്നൂ? ഏറെ തിരക്കുള്ള രാവിലത്തെ സ്‌കൂൾ സമയത്ത്  പ്രൈവറ്റ് ബസിൽ യാത്രചെയ്യുന്ന കുട്ടി(കൂട്ടുകാരും) തിരക്ക് മുലം, ഇരിക്കുന്ന സ്ത്രീകളെ സ്‌കൂൾ ബാഗ് ഏല്‍പ്പിക്കുക പതിവാണ്.

അന്നേ ദിവസം പഴ്സ് മോഷ്ടിച്ച കള്ളി പണം എടുത്തശേഷം ഈ കുട്ടിയുടെ ബാഗിൽ ഒളിപ്പിച്ചതാണ്. അപ്പോള്‍ ആ പഴ്സ് !! കാരൃങ്ങള്‍ ഇങ്ങനെയൊക്കെ വരാതെ, ബസിൽ വച്ചുതന്നെ പഴ്സ് നഷ്ടപ്പെട്ടത് അവര്‍ അറിഞ്ഞിരുന്നെങ്കില്‍? എല്ലാവരേയും പരിശോധിച്ചിരുന്നെങ്കില്‍ ? അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയി എല്ലാവരേയും പരിശോധിച്ചിരുന്നെങ്കില്‍? ആ കുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു?

ഇത്തരം കാരൃങ്ങളെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്‍കരണം ആവശൃമാണ്. അതു വീടുകളില്‍ നിന്നും തുടങ്ങേണ്ടതും ആണ്. കുറ്റം ചെയ്യാതെ പെട്ടുപോകുന്ന ഒരുപാടുപേരുണ്ട് നമ്മുടെ സമൂഹത്തില്‍. നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടുപോകാതിരിക്കാന്‍ അവരെ കരുതലോടെ ജീവിക്കുന്നതിന്റെ പ്രാധാനൃം മനസ്സിലാക്കി വളര്‍ത്തുക. അപരിചിതരെ അകറ്റിനിര്‍ത്താന്‍ അവരെ പഠിപ്പിക്കാം. ചതികുഴികള്‍ മാത്രമല്ല, പെട്ടുപ്പോകലുകളുടെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞുകൊടുക്കാം.

Adv.Sameera Abees.

adv-sameera-abees