തന്റെ മകൻ അഡ്വ. നിയാസ് മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വധഭീഷണി മുഴക്കിയയാൾക്കെതിരെ പ്രതികരിച്ച് വനിത ലീഗ് സംസ്ഥാന പ്രസിഡന്റായ സുഹ്റ മമ്പാട്.
നിയാസ് മുഹമ്മദ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോക്ക് താഴെയാണ് ഒരാൾ വധഭീഷണി സ്വരത്തിലുള്ള കമന്റിട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് സുഹ്റയുടെ മറുപടി.
സുഹ്റ മമ്പാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും...