Tuesday 30 October 2018 05:06 PM IST : By നിഖില്‍ ഡേവിസ്

‘ഇത്രയും സ്നേഹിച്ചിട്ടും നീ എന്നെ കൊല്ലാൻ പറഞ്ഞില്ലേ’; കൊലപാതക ക്വട്ടേഷൻ നൽകിയ ശേഷം മാപ്പിരന്ന് ഭാര്യ

quotation

തൃശൂര്‍ തിരൂരില്‍ ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിപ്പിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ സംഭവത്തിലാണ്, ഭാര്യ സുജാതയും കാമുകന്‍ സുരേഷ്ബാബുവും നാലംഗ ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായത്. 

വീട്ടില്‍ എത്തിയ പൊലീസിന് മുമ്പില്‍ വച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു ‘ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം’. ''നിന്നെ ഇത്രയും സ്നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ''. കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുനിറഞ്ഞ നിമിഷമായിരുന്നു അത്. ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറാണ്. ആ ബസിലെ ഡ്രൈവറായിരുന്നു സുരേഷ്ബാബു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒന്നിച്ചു ജീവിക്കാനായിരുന്നു പദ്ധതി. പക്ഷേ, അപകട നാടകം പൊളിഞ്ഞു. ഇനി, ജയിലിലേക്ക്. 

കഴിഞ്ഞ തിങ്കളാഴ്ച തൃശൂര്‍ തിരൂരില്‍ ഒരു അപകടം നടന്നു. വെളുപ്പിന് അഞ്ചരയ്ക്ക്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ചു. വയനാട്ടില്‍ പോകാന്‍ വീട്ടില്‍ നിന്ന് വെളുപ്പിന് ഇറങ്ങിയതായിരുന്നു. വഴിയരികിലൂടെ നടന്നു പോകുമ്പോള്‍ തൊട്ടു മുമ്പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നെ, ഈ കാര്‍ നേരെ തിരിക്കുന്നതും കണ്ടു. അടുത്ത നിമിഷം കാര്‍ ഇടിച്ചു. ആഘാതത്തില്‍ തെറിച്ചുവീണു. തോളിനും കാലിനും എല്ലിന് പൊട്ടല്‍. ജീവന്‍ തിരിച്ചുകിട്ടി.

‘കീമോ ചെയ്തു, അവൾ മുറുക്കെ പിടിച്ചിടം വെട്ടിയെറിഞ്ഞു’, വേദനയൊളിപ്പിച്ച് നന്ദു പറയുന്നു ‘കാൻസർ വിട്ടുപോകാത്ത പ്രണയിനി’

നടന്നു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ആ കാര്‍ എന്തിനു തിരിച്ചു?. റോഡിന്റെ അരികിലൂടെ പോയ തന്നെ മനപൂര്‍വം ഇടിപ്പിച്ചതല്ലേ?.. കൃഷ്ണകുമാറിന്റെ സംശയം ഒന്നിനു പുറകെ ഒന്നായി എത്തി. ഭാര്യ സുജാതയാകട്ടെ പരാതി നല്‍കേണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞു. ഭാര്യയും ബസ് ഡ്രൈവര്‍ സുരേഷ്ബാബുവും തമ്മില്‍ അടുപ്പമുള്ളത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. എന്തോ പന്തികേട് തോന്നി. റോഡില്‍ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പര്‍ കൃഷ്ണകുമാര്‍ സംഘടിപ്പിച്ചു. വിയ്യൂര്‍ എസ്.ഐയെ വിളിച്ച് കാര്യം പറഞ്ഞു. 

വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പൊലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന്‍. ക്രമിനല്‍ കേസിലെ പ്രതി. പിന്നെ, ഓമനക്കുട്ടനെ പിടികൂടി. കൂട്ടാളികളായ ഷറഫുദ്ദീന്‍, മുഹമ്മദലി, ശരതും തൊട്ടുപിന്നാലെ പൊലീസ് കസ്റ്റഡിയില്‍. ഓമനക്കുട്ടന്‍ എല്ലാം തുറന്നു പറഞ്ഞു.

നടന ചാതുര്യത്തിന്റെ നാൽപ്പത് സംവത്സരങ്ങൾ; നെടുമുടി ഓർത്തെടുക്കുന്നു, ജീവിതത്തെ സ്വാധീനിച്ച പത്ത് മുഖങ്ങൾ

മിണാലൂര്‍ സ്വദേശിയായ സുരേഷ്ബാബുവാണ് ക്വട്ടേഷന്‍ നല്‍കിയത്. നാലു ലക്ഷം രൂപ പ്രതിഫലം. അഡ്വാന്‍സായി പതിനയ്യായിരം രൂപ. വധിക്കേണ്ട ആളുടെ പേര് അടയാളങ്ങള്‍ എല്ലാം നല്‍കി. വെളുപ്പിന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വധിക്കാന്‍ പദ്ധതി തയാറാക്കി. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് വയനാട്ടില്‍ പോകുമെന്ന് മനസിലായി. ക്വട്ടേഷന്‍ സംഘം കാറുമായി വീടിനു സമീപത്തെ റോഡില്‍ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകനെ വിവരമറിയിച്ചു. പിന്നെ, കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളേയും ഉടനെ അറിയിച്ചു. 

വീടിനു സമീപത്തെ റോഡിലിറങ്ങിയാല്‍ ഇടതുവശം ചേര്‍ന്നു നടക്കുമെന്ന് ക്വട്ടേഷന്‍ സംഘം കരുതി. ഇടതുവശം ചേര്‍ന്നു നടന്ന കൃഷ്ണകുമാര്‍ വലതുവശത്തേയ്ക്കു റോഡിലൂടെ കുറുകെ കടന്നു. ഇതോടെ കാര്‍ തിരിച്ചു വരേണ്ട അവസ്ഥയായി. കാറിന്റെ പാര്‍ക്കിങ്ങിലും മടങ്ങി വരവിലും പന്തികേടു തോന്നിയ കൃഷ്ണകുമാര്‍ വഴിയൂടെ അരികിലൂടെയാണ് നടന്നത്. പ്രഭാത സവാരിക്കാര്‍ ഉള്ള റോഡായതിനാല്‍ ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ച ഉടനെ സ്ഥലംവിട്ടു. കൃഷ്ണകുമാറിന് പരുക്കുകള്‍ മാത്രം സംഭവിച്ചു.

അന്നു തിരമാലകൾ ധനുഷ്കോടിയെ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നില്ല! ദൈവം ജീവൻ രക്ഷിച്ച മാരിമുത്തു പറയുന്നു, ജീവിതത്തിന്റെ കഥ, രാമേശ്വരത്തിന്റെയും

കണ്ണുകളെ വിശ്വസിക്കാമോ?; ഡായിൻ യൂൺ പറയുന്നു, ‘എന്റെ ശരീരമാണ് എന്റെ ക്യാൻവാസ്’-ചിത്രങ്ങൾ

കെട്ടിയ പെണ്ണും നാട്ടുകാരും കാൺകെ തുണിയുരിഞ്ഞ് ചെക്കന്റെ ഡാൻസ്; കല്യാണപേക്കൂത്തിനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ–വിഡിയോ

കുഞ്ഞിനെ കുളിപ്പിക്കേണ്ടത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ? ദിവസവും എണ്ണ തേപ്പിക്കാമോ? അറിയേണ്ടതെല്ലാം

ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; അമ്മയുടെ ൈകയ്യിൽ നിന്നും കൈക്കുഞ്ഞ് തെറിച്ചു വീണു; പിന്നെ സംഭവിച്ചത്; വൈറൽ വിഡിയോ