Thursday 19 September 2019 10:38 AM IST : By സ്വന്തം ലേഖകൻ

'അമ്മയാണെങ്കിലും വിധവകൾ മംഗളകർമങ്ങളിൽ അശ്രീകരം ആണത്രേ'; ക്രൂര ചിന്താഗതിയ്ക്ക് ചുട്ടമറുപടി നൽകി മകൾ!

widow3344dfggvv

കാലം എത്രയൊക്കെ പുരോഗമിച്ചാലും ചില ചിന്താഗതികൾക്ക് മാറ്റമുണ്ടാകില്ല. ഇന്നും വിധവയായ അമ്മമാരെ വിവാഹം പോലുള്ള മംഗളകർമ്മങ്ങളിൽ മുൻനിരയിൽ നിർത്താറില്ല. എന്നാൽ സ്വന്തം അമ്മയെ ചേർത്തുനിർത്തി ഇത്തരം ക്രൂര ചിന്താഗതിയ്ക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഒരു മകൾ. അച്ഛന്റെ സ്ഥാനത്ത് നിന്ന് അമ്മയാണ് മകളുടെ കൈപിടിച്ചുകൊടുത്തത്. സുനിൽ- ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഹൃദ്യമായ ഈ കാഴ്ച. 

ഷീബ എഴുതിയ കുറിപ്പ് വായിക്കാം; 

അമ്മ വിധവ അല്ലേ? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും. വിധവകൾ മംഗളകർമങ്ങളിൽ അശ്രീകരം ആണത്രേ..... അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽ മതിയല്ലോ. ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപെട്ട ഒരു പ്രശ്നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു.

അച്ഛന്റെ മരണശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല. എപ്പോഴും ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. രണ്ടു അമ്മമാരും ഇങ്ങനെ തന്നെ. ഈ അമ്മമാർ താലി എടുത്തുതരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാർത്ഥനയും മറ്റൊന്നിൽ നിന്നും ഞങ്ങൾക്ക് കിട്ടാനില്ല. അതുകൊണ്ട് അച്ഛന്റെയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങൾ അമ്മമാരേ ഏല്പിച്ചു. അവര് നടത്തിയ കല്യാണം ഭംഗിയായി നടന്നു. ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം. 

വിധവകൾ അശ്രീകരം അല്ല. ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്. ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി. കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ. ഇവരെയാണ് ചേർത്തു നിർത്തേണ്ടത്.

Tags:
  • Spotlight
  • Social Media Viral