Thursday 30 July 2020 12:35 PM IST : By സ്വന്തം ലേഖകൻ

‘കാൻസറാണ്, രണ്ടു പെൺകുട്ടികൾക്ക് അവർ അമ്മയാണ്’; 50 രൂപ സഹായം അഭ്യർത്ഥിച്ച് സണ്ണിവെയ്‍ൻ

sunny-w

ദുരിതക്കയത്തിൽ കഴിയുന്ന രോഗിക്കായി 50 രൂപ സഹായം അഭ്യർത്ഥിച്ച് നടൻ സണ്ണിവെയ്ൻ. ബ്ലഡ്‌ കാൻസർ ബാധിതയായി തിരുവനന്തപുരം RCC യിൽ ചികിത്സയിലുള്ള എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34) യുടെ ചികിത്സയ്ക്കായാണ് സണ്ണിയുടെ അഭ്യർത്ഥന. 50/- രൂപ ഗൂഗിൾ പേ ചെയ്യുകയോ അല്ലെങ്കിൽ അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കുകയോ ചെയ്യണണെന്ന് സണ്ണി അഭ്യർത്ഥിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സണ്ണിവെയ്ൻ സഹായ ഹസ്തം തേടുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

*50/- രൂപ ഗൂഗിൾ പേ ചെയ്യണം അല്ലെങ്കിൽ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് അയക്കണം !*

*50/- രൂപ അയക്കണം എന്ന് നിർബന്ധമായി പറയാൻ കാരണം,അത്രയും അത്യാവശ്യമുള്ളവരാണവർ.കോവിഡ് കാലമാണെന്നും എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയമാണെന്നും അറിയാം, എങ്കിലും 50/- രൂപ എന്നത് നമ്മൾ കുട്ടികൾക്ക് നല്ലൊരു ചോക്ലേറ്റ് മേടിക്കുന്ന പൈസയേയുള്ളൂ.*

*ബ്ലഡ്‌ കാൻസർ(Acute leukemia (ETP-ALL)* ബാധിതയായി *തിരുവനന്തപുരം RCC യിൽ* ചികിത്സയിലുള്ള *എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34)* യുടെ ചികിത്സയ്ക്കായി നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു തുക അഥവാ 50/- രൂപയെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയൊരു സഹായമാകും.

11 വയസ്സും 9 വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ തന്റെ മാതാവിനെ ഏല്പിച്ചിട്ടാണ് കാർപ്പെന്ററായ ഭർത്താവ് ലൈജു ടിന്റുവിനു കൂട്ടായി RCC-യിൽ നിൽക്കുന്നത്.വീട്ടുവാടകയും ഭാര്യയുടെ ചികിത്സാചെലവുകളും ദിവസകൂലിക്കാരനായ ലൈജുവിന്‌ താങ്ങാനാവുന്നതിനും അപ്പുറത്താണ്. സഹായം ചോദിക്കാനുള്ള ബന്ധങ്ങളും മറ്റും അവർക്കില്ല.അതുകൊണ്ടു തന്നെ അവരുടെ ദുരിതം നേരിട്ടറിഞ്ഞത് കൊണ്ടാണ് അവർക്ക് വേണ്ടി ഞാൻ ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.കുറഞ്ഞത് 50/- രൂപയെങ്കിലും നമ്മൾ ഗൂഗിൾ പേ വഴിയോ അല്ലെങ്കിൽ അക്കൗണ്ടിലേയ്ക്കോ ഇട്ടുകൊടുത്താൽ അത് അവർക്കു വലിയൊരു സഹായമായിരിക്കും, കൂടുതൽ തുക കൊടുത്തു സഹായിക്കാൻ സന്മനസ്സുള്ളവർക്ക് അവരെ നേരിട്ട് വിളിക്കാം, രോഗവിവരങ്ങളും മറ്റും ചോദിച്ചറിയാം ചികിത്സാസംബന്ധമായ എന്തെങ്കിലും രേഖകൾ ആവശ്യപ്പെടാം. ഏതുവിധേനയും ആ പെൺകുട്ടികൾക്കു അവരുടെ അമ്മയെ തിരിച്ചുകിട്ടണം, അതിനു പണം ഒരു തടസ്സമാവരുത് !