Wednesday 13 November 2019 06:53 PM IST : By സ്വന്തം ലേഖകൻ

മായാമോഹിനി, മേരിക്കുട്ടി, ദേ ഇപ്പോൾ മമ്മൂട്ടിയും; സൂപ്പർതാരങ്ങൾ ‘വനിതയ്ക്കായി’ സുന്ദരിമാരായപ്പോൾ

mammootty-cvr

ആദ്യം മായാമോഹിനി, പിന്നെ മേരിക്കുട്ടി ഇനി അടുത്ത ഊഴം ഈ `സുന്ദരിയുടേതാണ്.` കണ്ണിണകളിൽ ശൃംഗാരം ഒളിപ്പിച്ച ആ മഹാനടനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാമാങ്കത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഭാവം ഇതാദ്യമായി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിച്ചതാകട്ടെ വനിത മാഗസിനും. വനിത നവംബർ രണ്ടാം ലക്കം മാസികയിലാണ് മെഗാസ്റ്റാറിന്റെ വേഷപ്പകർച്ചയും വലിയ സസ്പെൻസും വനിത പുറത്തു വിട്ടത്. മമ്മൂട്ടിയുടെ സ്്ത്രൈണ ഭാവം നിറഞ്ഞു നിൽക്കുന്ന വനിതയുടെ കവര്‍ ചിത്രം മാമാങ്കമെന്ന മഹാവിസ്മയത്തിനായുള്ള കാത്തിരിപ്പിന്റെ വേഗം കൂട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ സാക്ഷ്യപ്പെടുത്തുന്നത്.

cover Feb1.indd

മുഖചിത്രങ്ങളിൽ വിപ്ലവം സൃഷ്ടിച്ചിട്ടുള്ള വനിതയുടെ സമാനരീതിയിലുള്ള മൂന്നാമത്തെ വലിയ പരീക്ഷണമാണ് മെഗാസ്റ്റാറിന്റെ വേഷപ്പകർച്ച. ജനപ്രിയ നായകൻ ദീലിപിന്റെ മായാമോഹിനിയായുള്ള മാറ്റത്തെ ക്യാമറക്കുള്ളിലാക്കിയത് വനിത 2012 ഫെബ്രുവരി ലക്കമാണ്.

Cover jayasurya.indd

പിന്നാലെ ഒരു സുന്ദരനെക്കൂടി വനിത പരിചയപ്പെടുത്തി. പൗരുഷം നിറഞ്ഞ മുഖത്തിൽ നിന്നും മേരിക്കുട്ടിയായി പരകായപ്രവേശം നടത്തിയ ഭാവം ജയസൂര്യയായിരുന്നു വനിതയുടെ പെൺമ തുളുമ്പുന്ന അടുത്ത മുഖം. 2018 ഏപ്രിൽ ലക്കത്തിലായിരുന്നു ജയസൂര്യയുടെ വേറിട്ട ഗെറ്റപ്പ് വനിതയുടെ മുഖമായത്. ‘ആണ് പറയുന്ന പെണ്ണായ കഥ’ എന്ന തലക്കെട്ടിൽ വിശേഷം പറഞ്ഞ് ജയസൂര്യയെത്തിയപ്പോൾ വായനക്കാർക്കത് വിസ്മയമായി.

17