Saturday 21 April 2018 11:29 AM IST : By സ്വന്തം ലേഖകൻ

ബധിരയും മൂകയുമായ മകള്‍ക്ക് വരനെ തേടി സുഷമ സ്വരാജ്; വരനെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ജോലിയും വീടും!

sushmaswarajgeeta700

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഗൗരവമായ ആലോചനയിലാണ്. മറ്റൊന്നുമല്ല, ബധിരയും മൂകയുമായ മകള്‍ക്ക് വേണ്ടിയുള്ള വിവാഹാലോചനയുടെ തിരക്കിലാണ് സുഷമാജി. 15 വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഗീതയ്ക്ക് വേണ്ടിയാണ് വേണ്ടിയാണ് വിവാഹാലോചനകള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കേന്ദ്രമന്ത്രി മകള്‍ക്ക് വരനെ തേടുന്നത്.

കുട്ടിക്കാലത്ത് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയതാണ് ഗീത. നിയമവിരുദ്ധമായതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തു സര്‍ക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. പിന്നീട് കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്‍ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തു. അവിടെനിന്ന് 2015 ലാണ് ഗീതയെ ഇന്ത്യയിലേക്ക്  മടക്കിക്കൊണ്ടു വരുന്നത്. പിന്നീട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധിപേര്‍ എത്തിയെങ്കിലും ഗീത അവര്‍ ആരേയും തിരിച്ചറിഞ്ഞില്ല.

ഏപ്രില്‍ എട്ടിന് സര്‍ക്കാര്‍ ബധിരനും മൂകനുമായ വരനെ ഗീതയ്ക്കുവേണ്ടി കണ്ടെത്തിയെങ്കിലും അവര്‍ അത് നിരസിച്ചു. ഇപ്പോള്‍ 15 വരന്‍മാരുടെ ലിസ്റ്റാണ് തയാറാക്കിരിക്കുന്നത്. അവരില്‍നിന്നു ഇഷ്ടമുള്ള ആളെ ഗീതയ്ക്ക് തിരഞ്ഞെടുക്കാം. ഗീതയുടെ വരന് വീടും സര്‍ക്കാര്‍ ജോലിയും ലഭിക്കും. അതേസമയം സ്വത്ത് മാത്രം ആഗ്രഹിച്ച് ആരും ഇങ്ങോട്ടു വരേണ്ടന്ന് സുഷമ സ്വരാജ് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.