Monday 20 August 2018 02:33 PM IST : By സ്വന്തം ലേഖകൻ

നാടും കൂട്ടുകാരും ഞെട്ടി; 50 ലക്ഷം വില വരുന്ന ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് നല്‍കി വിദ്യാര്‍ഥിനി!

swaha-flood

50 ലക്ഷം രൂപ വില വരുന്ന ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്ലസ് വണ്‍ വിദ്യാര്‍ഥിനി. കണ്ണൂര്‍ പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ സ്വാഹ വി.എസ്. ആണ് കൂട്ടുകാരെ പോലും ഞെട്ടിച്ച തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് ഒരു കുറിപ്പ് തയാറാക്കി അതിന്‍റെ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കിൽ ഇട്ടതോടെയാണ് സ്വാഹയുടെ വലിയ തീരുമാനം പുറംലോകം അറിഞ്ഞത്.

സ്വാഹയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം;

സാര്‍

അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ? നാടിന്‍റെ ഇന്നത്തെ ദയനീയ സ്ഥിതിയില്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്‍റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേയ്ക്ക് വേണ്ടി കരുതി വച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്ര(100 സെന്‍റ്) സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്‍റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വിനീതവിധേയര്‍

സ്വാഹ
ബ്രഹ്മ
(IX std)

swaha-facebook2