Friday 21 September 2018 12:06 PM IST : By സ്വന്തം ലേഖകൻ

പ്രളയദുരിതത്തിൽ നാടിനു കൈത്താങ്ങായി സ്വിറ്റ്സർലന്‍ഡിലെ വനിത കൂട്ടായ്മ

angel-flood

സ്വിറ്റസർലൻഡിലെ ബാസൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ ജീവകാരുണ്യ കൂട്ടായ്‌മയായ എയ്ഞ്ചൽ ബാസൽ സംഘടിപ്പിക്കുന്ന ചാരിറ്റി ലഞ്ച് ഇവന്റ് ഈ വർഷവും സെൻറ് ആൻറണീസ് ഇടവക സമൂഹത്തോട് ചേർന്നുകൊണ്ട് നവംബർ 18 ഞായറാഴ്ച 11.30 ന്  സെൻറ് ആൻറണീസ്  ദേവാലയഹാളിൽ വച്ച് നടത്തുന്നു.

കേരളകൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബിന്റെ  (KCSC) വനിതാ ചാരിറ്റി വിഭാഗമായ എയ്ഞ്ചൽ ബാസൽl വർഷങ്ങളായി ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പ്രളയ ദുരിത മേഖലകളിൽ എയ്ഞ്ചൽ ബാസൽ സഹായഹസ്തവുമായി തുടക്കത്തിൽ തന്നെ സേവനം ആരംഭിച്ചിരുന്നു. മലയാളനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ പ്രകൃതിദുരന്തത്തിൽ വീടും മറ്റു വരുമാനമാർഗ്ഗങ്ങളും നഷ്ട്ടപെട്ട ചില കുടുംബങ്ങൾക്ക് എങ്കിലും ഇനിയും കൈത്താങ്ങാകുവാൻ ഈ ചാരിറ്റി ഇവന്റിലൂടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് സംഘടകർ.

ഈ വർഷത്തെ തുടർന്നുള്ള ജീവകാരുണ്യ സാമ്പത്തിക സഹായങ്ങളിൽ പ്രധാന പരിഗണന കേരളത്തിലെ പുനരധിവാസ പ്രവർത്തന മേഖലകളിൽ ആയിരിക്കും എന്ന് എയ്ഞ്ചൽസ് ഭാരവാഹികൾ അറിയിച്ചു. നവംബർ 18 ൽ നടക്കുന്ന ഈ ചാരിറ്റി ലഞ്ച് ഇവന്റ് വിജയകരമാക്കുവാൻ മലയാളി സമൂഹത്തിൻറെ സഹായസഹകരണം എയ്ഞ്ചൽ ബാസൽ അഭ്യർത്ഥിക്കുന്നു. www. Angelsbasel.com