Saturday 15 May 2021 11:46 AM IST : By സ്വന്തം ലേഖകൻ

‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്; കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പ്

tauktae1

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് ‘ടൗട്ടെ’ ചുഴലിക്കാറ്റായി. ഇന്നലെ രാത്രി അമേരിക്കന്‍ നേവല്‍ ഏജന്‍സിയായ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ (ജെ.ടി.ഡബ്ലു.സി) ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം അതിവേഗം ശക്തിപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ‘ടൗട്ടെ’ ചുഴലിക്കാറ്റ് മംഗലാപുരത്തിന് സമാന്തരമായാണ് സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടും. മണിക്കൂറില്‍ 204 കിമി വേഗത്തില്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ജെ.ടി.ഡബ്ല്യു.സി പ്രവചിക്കുന്നു. 

‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനി ദ്വീപിന് 180 കിമീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. 

മുംബൈയില്‍ ജാഗ്രത

കര്‍ണാടകയിലെത്തിയതോടെ ചുഴലിക്കാറ്റ് തീരത്തോട് ചേര്‍ന്നാണ് സഞ്ചരിക്കുന്നത്. നിലിവില്‍ കര്‍ണാടയിലെ കാര്‍വാറിനും ഗോവയിലെ പനാജിക്കും ഇടയിലാണ് ‘ടൗട്ടെ’ വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് സമാന്തരമായി സഞ്ചരിച്ചപ്പോള്‍ തീരത്തുനിന്ന് 250- 300 കിമി അകലം പാലിച്ചിരുന്നെങ്കില്‍ കര്‍ണാടകയില്‍ കൂടുതല്‍ കരയോട് അടുത്താണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.

മംഗലാപുരത്ത് തീരത്തു നിന്ന് ഏകദേശം 152 കിമി അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ശക്തമായ കാറ്റും മഴയും കേരളത്തില്‍ പരക്കെയും മംഗലാപുരം വരെയുള്ള കര്‍ണാടക തീരദേശത്തും ഇന്നു രാത്രിയുണ്ടാകും. മുംബൈ, ഗോവ മേഖലകളില്‍ ശക്തമായ കാറ്റിനും മഴക്കും ചുഴലിക്കാറ്റ് വഴിയൊരുക്കും. മുംബൈയില്‍ നിന്ന് ചുഴലിക്കാറ്റ് ഗതിമാറുന്നതിനാല്‍ തുടര്‍ച്ചയായ മഴ നഗരത്തെ വെള്ളക്കെട്ടിലാക്കാനുള്ള സാധ്യത തള്ളിക്കളയാനികില്ല. രണ്ടു ദിവസത്തെ തുടര്‍ച്ചയായ മഴക്ക് സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതാണ് ഉചിതം. 

കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും

കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും. മലയോരമേഖലയിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇടുക്കിയില്‍ മഴ ശക്തമായതിനെ തുടർന്ന് അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു. ഹൈറേ‍ഞ്ചില്‍ വ്യാപകനാശം. മരം വീണ് നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. പള്ളിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. മേല്‍ക്കൂര പറന്നുപോയി. 

പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാംപ് തുറന്നു. പള്ളിത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. മേല്‍ക്കൂര പറന്നുപോയി. പള്ളിത്തുറയിലും തുമ്പയിലും ദുരിതാശ്വാസക്യാംപ് തുറന്നു. കോട്ടയം പാലാ കരൂര്‍പള്ളിക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകനാശം. അതേസമയം, ടോട്ടെ ചുഴലിക്കാറ്റിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു.

കടപ്പാട്: Metbeat Weather Desk

Tags:
  • Spotlight