Saturday 23 June 2018 03:13 PM IST : By സ്വന്തം ലേഖകൻ

പഠിപ്പിച്ചാൽ മാത്രം മതി, മറ്റൊന്നിലും ഇടപെടേണ്ട! കുട്ടികളുടെ ഹൃദയം കവർന്ന അധ്യാപകന് മേലുദ്യോഗസ്ഥരുടെ വിലക്ക്

teacher_bagavan_final

വിദ്യാർഥികളുടെ അതിരറ്റ സ്നേഹത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ തമിഴ്നാട് തിരുവള്ളൂരിലെ വെളിഗരം സർക്കാർ സ്കൂൾ അധ്യാപകൻ ഭഗവാന് മാധ്യമങ്ങൾക്ക് മുന്നിൽ വിലക്ക് ഏർപ്പെടുത്തി മേലുദ്യോഗസ്ഥർ. മാധ്യമങ്ങളോട് സംസാരിക്കുന്നതിനടക്കം, പ്രവൃത്തിസമയങ്ങളിൽ സ്കൂളിന് പുറത്ത് പോകരുതെന്നും നിർദേശമുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലൊരു അധ്യാപകൻ അദ്‌ഭുതമാണ്. അങ്ങനെയൊരാളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് മേലുദ്യോഗസ്ഥർ ചെയ്തത്.

പഠിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടെന്ന ശാസനയുമുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനെ മാനസികമായി തളർത്തുന്ന  നിർദേശങ്ങളാണ് മേഖലാ വിദ്യാഭ്യാസ ഡയറക്ടർ നൽകിയിരിക്കുന്നത്. നൂറുകണക്കിനാളുകളാണ് മേഖലാ വിദ്യാഭ്യാസ ഓഫിസിലും ജില്ലാ  വിദ്യാഭ്യാസ ഓഫിസിലും ഫോൺ ചെയ്ത് ഭഗവാന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഋതിക് റോഷനും ഭഗവാൻ മാഷിന് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു.