Friday 24 June 2022 03:22 PM IST : By സ്വന്തം ലേഖകൻ

‘ചോറു കഴിച്ചിട്ട് ടീച്ചര്‍ എഴുതിയാ മതി, ഇല്ലെങ്കില്‍ വടി എടുത്ത് നല്ല അടി തരും’; ടീച്ചറോടുള്ള കുരുന്നിന്റെ കരുതല്‍, വൈറല്‍ വിഡിയോ

viralvvboy

ക്ലാസിലെ കൂട്ടുകാരെല്ലാം ഭക്ഷണം കഴിച്ചിട്ടും ചോറുണ്ണാതെ ജോലി ചെയ്യുന്ന ടീച്ചറോടുള്ള കുരുന്നിന്റെ കരുതലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണം കഴിക്കാൻ വൈകിയ ടീച്ചറെ സ്നേഹത്തോടെ ശകാരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. ഹൃദയം കവരുന്ന രംഗങ്ങൾ പകര്‍ത്തിയ വിഡിയോ നിരവധിപേരാണ് ഷെയര്‍ ചെയ്യുന്നത്. 

ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് ടീച്ചര്‍ പറയുമ്പോൾ, ‘ചോറ് കഴിച്ചിട്ട് ടീച്ചര്‍ എഴുതിയാ മതി..' എന്നായി കുട്ടി. ടീച്ചർ എന്തൊക്കെ പറഞ്ഞിട്ടും സമ്മതിച്ചു കൊടുക്കാതെ കുരുന്ന് വീണ്ടും ടീച്ചറെ ചോറു കഴിക്കാൻ നിർബന്ധിക്കുകയാണ്. കഴിച്ചില്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും, പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ വടി എടുത്ത് നല്ല അടി തരുമെന്നും പറഞ്ഞ് ശാസിക്കുകയാണ് കുസൃതിക്കുരുന്ന്. 

Tags:
  • Spotlight
  • Social Media Viral