Friday 01 February 2019 04:58 PM IST : By സ്വന്തം ലേഖകൻ

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

valakam

തന്റെ കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്‌കൂളിലെത്തിയ അമ്മ നേരിട്ടത് കടുത്ത അപമാനം. പ്രധാന അധ്യാപികയും മറ്റൊരു അധ്യാപകനും കൂടി പാരന്റിനോട് അതിരൂക്ഷമായി കടുത്ത ഭാഷയിൽ സംസാരിക്കുന്ന വിഡിയോ ഞെട്ടലോടെയാണ് സാക്ഷര കേരളം കഴിഞ്ഞ ദിവസം കണ്ടത്. ആളുകളോട് മാന്യമായി പെരുമാറാൻ പോലും അറിയാത്ത ഈ അധ്യാപകർ എങ്ങനെയാണ് നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്നാണ് സോഷ്യൽ മീഡിയയിലൂടെ വിഡിയോ കണ്ട നിരവധിപേർ ഉന്നയിക്കുന്ന ചോദ്യം. 

വാളകത്തു ഒരു സ്കൂളിലാണ് സംഭവം നടക്കുന്നത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ വിദ്യാർത്ഥികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിൽ ചിലർ പുസ്തകങ്ങൾ വാങ്ങിയിരുന്നില്ല. ഇതേത്തുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും, ഇനി എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് പ്രധാന അധ്യാപികയും അധ്യാപകനും പെരുമാറിയത്.  

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

അധ്യാപിക കയർത്തു സംസാരിച്ചപ്പോൾ വീട്ടിലെ സ്വഭാവം സ്‌കൂളിൽ കാണിക്കരുതെന്ന് അമ്മ പറയുന്നുണ്ട്. ഇതുകേട്ട് അധ്യാപികയും അധ്യാപകനും കൂടുതൽ മോശമായി പെരുമാറുന്നു. "നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ? നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ..."- എന്നാണ് അധ്യാപകൻ സംസാരിക്കുന്നത്. 

ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് ഇവർക്കെന്ന് അധ്യാപകർ ആരോപിക്കുന്നു. എല്ലാം കണ്ടുനിന്ന ഒരാൾ, ഇതൊരു സ്കൂൾ അല്ലേ, അധ്യാപകർ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന്  പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അവർ പ്രതികരിച്ചു. അധ്യാപകർക്കെതിരെ കടുത്ത രോഷമാണ് സമൂഹ മാധ്യമത്തിൽ ഉയരുന്നത്. വിഡിയോ കാണാം;