Thursday 18 April 2019 11:54 AM IST : By സ്വന്തം ലേഖകൻ

ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനാപകടം; രണ്ട് സീരിയൽ താരങ്ങൾ മരിച്ചു

died

തെലങ്കാനായിലെ വിക്രബമാദിൽ വാഹനാപകടത്തിൽ രണ്ട് സീരിയൽ നടിമാർ കൊല്ലപ്പെട്ടു. തെലുങ്ക് നടിമാരായ ഭാർഗവിയും (20), അനുഷ് െറഡ്ഡി(22)യുമാണ് മരിച്ചത്. ഒരു സീരിയലിന്റെ ചിത്രീകരണം പൂർത്തിയാക്കി ഹൈദരാബാദിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.

ഭാർഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിൽ വച്ചും മരിച്ചു. കാർ ഡ്രൈവർ ചക്രി ഒപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എതിരെ അമിത വേഗതയിൽ വന്ന ട്രക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

വിക്രമാബാദിലെ അനന്തഗിരി കാട്ടിലായിരുന്നു ഷൂട്ടിങ്. ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. മുത്യാല മുഗ്ഗു എന്ന പ്രശസ്ത സീരിയലിലെ നടിയാണ് ഭാർഗവി.