Monday 20 August 2018 03:52 PM IST : By സ്വന്തം ലേഖകൻ

‘എന്ത് ഞങ്ങൾ പകരം നൽകും, നന്ദിയല്ലാതെ’; ആ ഹൃദയാക്ഷരങ്ങൾക്ക് ആകാശം സാക്ഷി–ചിത്രങ്ങൾ

thanks

പ്രളയക്കടലിൽ ഒലിച്ചു പോയ സ്വപ്നങ്ങളെ തിരികെ വിളിക്കുകയാണ് നാം. നഷ്ടപ്പെടലിന്റെയും വേദനകളുടേയും കടലാഴങ്ങളിൽ നിന്നും പ്രതീക്ഷയുടെ കര തേടിയുള്ള യാത്രയിലാണ് പലരും. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ പൊലിഞ്ഞു പോകുമായിരുന്ന ജീവനെ ചേർത്തു പിടിച്ചവർക്ക് അവർ എന്ത് പകരം നൽകും. ഏത് തുലാഭാരം കൊണ്ട് തൂക്കിയാലും ആ നന്ദിയും കടപ്പാടും തികഞ്ഞുവെന്ന് വരില്ല.

ദുരിതക്കയത്തിൽ നിന്നും ജീവിതത്തിന്റെ മറുകര തേടിയവർ ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. സുരക്ഷാ മുനമ്പിലേക്ക് കൈപിടിച്ചു കയറ്റിയവർക്കായി കുറച്ച് ഹൃദയാക്ഷരങ്ങൾ കൊണ്ട് നന്ദി വാക്ക്.

രക്ഷാപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി, ടെറസ്സിൽ ‘താങ്ക്യൂ’ എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വെളുത്ത പെയിന്റ് കൊണ്ടെഴുതിയ ആ വാക്കുകൾ കൊച്ചിയിലെ ഒരു വീട്ടിൽ നിന്നുള്ളതാണ്. കാഴ്ച്ച മറയുന്നതു വരെയും കണ്ണെടുക്കാതെ കണ്ടിരിക്കാൻ തോന്നും, അത്രമേൽ ഹൃദ്യമാണ് ആ കാഴ്ച

സോഷ്യൽ മീഡിയയുടെ കണ്ണും മനസും ഉടക്കിയ ആ മനോഹര കാഴ്ച്ച നേവി വക്താവിന്റെ ഔദ്യോഗിക വക്താവിന്റെ ട്വിറ്റർ പേജ് വഴിയാണ് പുറം ലോകം കണ്ടത്. ചുവന്ന തുണിയോ വെള്ളത്തുണിയോ സഹായം അഭ്യർത്ഥിച്ച് താഴെ നിന്നും ഉയരുന്നുണ്ടോ എന്ന് ഹെലികോപ്റ്ററിലിരുന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകരുടെ കണ്ണിന് കുളിർമ സമ്മാനിക്കുകയാണ് ഇത്തരം കാഴ്ചകൾ.

ചിത്രങ്ങൾ കാണാം;

1.

tn-2

2.

tn-3

3.

tn-4

4.

tn-1