Wednesday 03 October 2018 02:42 PM IST : By സ്വന്തം ലേഖകൻ

‘മോളെ അച്ഛന്റെ നെഞ്ചത്ത് കമിഴ്ത്തി കിടത്തണം, അവൾ പേടിക്കരുതല്ലോ?’; നോവു പടർത്തി ഈ കുറിപ്പ്

thanu

സംഗീതജ്ഞൻ ബാലഭാസ്കറിന്റേയും മകൾ തേജസ്വിനി ബാലയുടേയും ഓർമ്മകൾ മലയാളി മനസുകളിൽ ഒരു നെരിപ്പോടിലെന്ന പോലെ എരിയുകയാണ്. മകൾ മരിച്ചതറിയാതെ യാത്രയായ അച്ഛൻ, മകളും ഭർത്താവും ഇനിയില്ലെന്ന സത്യമറിയാതെ ആശുപത്രി കിടക്കയിൽ വേദന തിന്നു കിടക്കുന്ന ഒരമ്മ. വിധി എന്തേ ആ കുടുംബത്തോട് ഇത്ര ക്രൂരത കാട്ടുന്നുവെന്നാണ് ഏവരുടേയും ആത്മഗതം. ബാലഭാസ്കറും മകളും ഇല്ലാത്ത ലോകത്തേക്ക് ലക്ഷ്മി ഇനിയെങ്ങനെ തിരികെയെത്തും എന്നാലോചിക്കുമ്പോൾ പലരുടേയും മനസു വിങ്ങും. അവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ ദൈവമേ എന്ന് മനമുരുകി പ്രാർത്ഥിക്കും.

ബാലഭാസ്കറിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നമ്മെ അസ്വസ്ഥമാക്കുമ്പോൾ സമാനമായൊരു സംഭവത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് എഴുത്തുകാരി തനൂജാ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷിയാവേണ്ടി വന്ന ദാരുണമായ ഒരു ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് തിരികെ നടക്കുകകയാണ് അവർ. ഭർത്താവും മകളും മരിച്ചുവെന്ന സത്യം മനസിലാക്കേണ്ടി വന്ന ഒരു സ്ത്രീയുടെ മാനസിക നിലയെക്കുറിച്ചാണ് തനൂജയുടെ കുറിപ്പ്.

കാറപകടത്തെ തുടര്‍ന്ന് ദമ്പതികളെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടു വന്നു. അച്ഛന്‍ വന്നപ്പോഴേ മരിച്ചിരുന്നു, കുട്ടിയും ഏറെ താമസിയാതെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ ഏവരെയും കരയിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും തനൂജ കുറിക്കുന്നു.

നെഞ്ചകം നിറഞ്ഞ് ആ വയലിൻ; ബാലഭാസ്കർ ഇനി ജനമനസുകളിലെ ഹൃദയതാളം–വിഡിയോ

തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെമരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു. തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വെച്ച് അല്പം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി . മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നട ത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്.

പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി . ആരോഗ്യ പ്രശ്നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു.

സ്ട്രച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ആരോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. അവൾ വിരലുകൾ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു . ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല അവളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം!

‘പട്ടിണി കിടത്തില്ല, വയലിൻ ട്യൂഷനെടുത്തായാലും നമ്മൾ ജീവിക്കും’; ബാലു അന്ന് ലക്ഷ്മിക്ക് നൽകിയ വാക്ക്

പ്രിയ പത്നി, നൊന്ത്‌ പ്രസവിച്ച അമ്മ; പേടിയാകുന്നു, വേര്‍പാടുകള്‍ അവരറിയുന്ന നിമിഷമോര്‍ത്ത്! കണ്ണുനിറച്ചൊരു കുറിപ്പ്

‘ജാനിമോൾക്ക് ഒറ്റയ്ക്ക് പോകാനാകില്ലല്ലോ?’; കണ്ണീർ പൂക്കളെന്ന പോലെ ഈ കുറിപ്പ്

‘ഞാൻ സംഗീത ജീവിതം അവസാനിപ്പിക്കുന്നു’; ബാലുവിന്റെ ആ ഞെട്ടിപ്പിക്കുന്ന തീരുമാനത്തിനു പിന്നിലുണ്ട് ഒരു വഞ്ചനയുടെ കഥ

ലക്ഷ്മിയില്ലാത്ത ‘ഹിരൺമയയിൽ’ ചേതനയറ്റ് ബാലു; കണ്ണീരുണങ്ങാതെ ഈ അമ്മമാർ