Saturday 20 October 2018 03:26 PM IST : By സ്വന്തം ലേഖകൻ

'മതവിശ്വാസം വ്രണപ്പെടുമെങ്കിൽ മല ചവിട്ടില്ല; അതാണ് മതേതരത്വം!': പ്രതികരിച്ച് എഴുത്തുകാരികൾ

bhavana-thaslima

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളുമായി പ്രശസ്ത എഴുത്തുകാരികൾ. ബംഗ്ലാദേശ് എഴുത്തുകാരി തസ്‍ലീമ നസ്റിൻ, ഇന്ത്യൻ എഴുത്തുകാരി ഭാവന അറോറ എന്നിവരാണ് തങ്ങളുടെ അഭിപ്രായം ട്വിറ്ററിലൂടെ പങ്കുവച്ചത്. "എനിക്ക് 56 വയസായി, ശബരിമലയിൽ കയറാന്‍ പറ്റുമോ? പക്ഷേ, ഞാൻ നിരീശ്വരവാദിയാണ്." ഇതായിരുന്നു തസ്‍ലീമയുടെ ട്വീറ്റ്.

എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കിൽ താൻ ഒരിക്കലും അമ്പലത്തില്‍ പ്രവേശിക്കില്ലെന്നായിരുന്നു ഭാവന അറോറയുടെ പ്രതികരണം. "ഞാൻ ഒരു മതവിശ്വാസിയല്ലെങ്കിൽ, ഞാൻ അമ്പലത്തിൽ പ്രവേശിക്കുന്നത് മറ്റാരുടെയെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കിൽ, അവരോടുള്ള ബഹുമാനത്തെ പ്രതി ഞാനതു ചെയ്യില്ല. അതാണ് മതേതരത്വം."- ഭാവനയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, മാധ്യമ പ്രവർത്തക കവിത എന്നിവർ ശബരിമല ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ചർച്ചകൾ നടക്കുന്നതിനിടെയാണ് എഴുത്തുകാരികളുടെ ട്വീറ്റ്.