Wednesday 20 January 2021 02:17 PM IST : By സ്വന്തം ലേഖകൻ

‘ഫോർപ്ലേ’യുടെ അര്‍ത്ഥം ഗൂഗിളില്‍ തിരഞ്ഞ് മലയാളികൾ; പ്രേരണയായത് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയിലെ സംസാരം

the-gge4445666

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി നടക്കുന്നത്. ജനുവരി 15 ന് ഓൺലൈനിലൂടെ റിലീസ് ചെയ്ത സിനിമ സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്നു. വിവാഹശേഷം സ്ത്രീ അടുക്കളയിൽ ഒതുങ്ങേണ്ടവളല്ല എന്നാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള കിടപ്പറ വിഷയങ്ങളും സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.

kitchen-movie.jpg.image.845.440

സാധാരണക്കാരായ മലയാളികൾ അധികം കേട്ടിട്ടില്ലാത്ത ഒരു വാക്കാണ് ഇപ്പോൾ ഗൂഗിളിലും മറ്റിടങ്ങളിലും മലയാളികൾ അന്വേഷിക്കുന്നത്. ‘Foreplay’ എന്നതാണ് സേർച്ചിങ് വാക്ക്. സിനിമയിൽ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വാക്കിന്റെ അർഥം മിക്കവർക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിൾ സേർച്ചിന്റെ സഹായം തേടാൻ തുടങ്ങിയത്.

google-search.jpg.image.845.440

ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ എന്ന വാക്ക് തിരയുന്നതിൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണ്. ചിലർ ‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’ എന്ന് വരെ സേർച്ച് ചെയ്യുന്നുണ്ട്. എന്താണ് ഈ സംഭവമെന്ന് അന്വേഷിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത് സിനിമയിലെ ഒരു രംഗമാണ്. സോഷ്യൽമീഡിയയിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. 

Tags:
  • Spotlight