Tuesday 12 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

thiruvalla

പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവല്ല ടൗണിൽ വച്ച് പെൺകുട്ടിയെ യുവാവ് കുത്തി പരുക്കേൽപിച്ചതിശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പത്തൊൻപതുകാരിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

രാവിലെ ഒൻപത് പത്തിന് റേഡിയോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു മുന്നിലുള്ള റോഡിൽ തടഞ്ഞുനിർത്തിയതിനുശേഷമാണ് അജിൻ പെൺകുട്ടിയെ ആക്രമിച്ചത്. ആദ്യം കത്തിക്ക് കുത്തി. തുടർന്ന് പ്രതി കയ്യിൽ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളിൽനിന്ന് ഒരു കുപ്പിയിലുണ്ടായിരുന്നത് പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ചതിനുശേഷം തീകൊളുത്തി. പെൺകുട്ടി കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും പെൺകുട്ടിയുടെ ദേഹത്തെ തീയണക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽയിലാണ്.

നാട്ടുകാർ തടഞ്ഞുവച്ച പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്ന് അജിൻ മൊഴി നൽകി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

അയിരൂരിൽ പ്ലസ് ടുവിന് ഇരുവരും സഹപാഠികളായിരുന്നു.

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!