Wednesday 14 February 2018 05:38 PM IST

എല്ലാക്കാലത്തും പ്രണയത്തെ താങ്ങിനിർത്തുന്ന ആ മൂന്നു തൂണുകൾ ഇവയാണ്!

V R Jyothish

Chief Sub Editor

love-listen

ആധുനിക പ്രണയത്തെ ഏറ്റവും മനോഹരമായി നിർവചിച്ചത് റോബർട്ട് സ്േറ്റൺ ബർഗ്. (Robert Stern Berg)  ആണ്. മൂന്നു തൂണുകളാണ് സമകാലിക പ്രണയമെന്ന ശില്പത്തെ താങ്ങിനിർത്തുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് ഇഴകൾ ഊടും പാവും െനയ്തിരുന്ന പട്ടുവസ്ത്രം പോലെയായിരുന്നു പ്രണയം. ആ പ്രണയമാണ് പിഞ്ഞിക്കീറുന്നത് എന്ന പരാതിയും റോബർട്ട് പ്രകടിപ്പിക്കുന്നുണ്ട്.

ഏതൊരു സാമൂഹ്യ പരിസ്ഥിതിയിലും റോബർട്ടിന്റെ സിദ്ധാന്തങ്ങൾക്ക് പ്രസക്തിയുണ്ട്. ഇന്നത്തെ കേരളീയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ആ മൂന്നു തൂണുകൾ ഇവയാണ്.. ആത്മബന്ധം (Intimacy), കാമം (Passion), പ്രതിബദ്ധത (Commitment).

1. ആത്മബന്ധം

എനിക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന ഞാൻ മറ്റൊരാളിനുവേണ്ടി കൂടി ജീവിക്കാൻ തയ്യാറാകേണ്ടി വരുമ്പോഴാണ് ആത്മബന്ധം ഉടലെടുക്കുന്നത്. ഒരാളെക്കൂടി ജീവിതത്തിലേക്കു ക്ഷണിക്കുന്നതാണ് ഈ കർമ്മം. നേരത്തെ പറഞ്ഞതുപോലെ കാത്തിരുന്ന് ഒരാളെ സ്വന്തം പ്രണയത്തിലേക്ക് സ്വീകരിക്കുന്നതും പെട്ടെന്ന് വന്നുചേരുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം. ആത്മബന്ധങ്ങളിൽ ബലക്കുറവ് സംഭവിക്കുമ്പോൾ പ്രണയം ദുർബലമാകുന്നു.

2. കാമം

സൗന്ദര്യത്തോടുള്ള ആരാധനയും അതുമായി ബന്ധപ്പെട്ട ൈലംഗിക ഉത്തേജനവുമാണ് കാമത്തിന്റെ അടിസ്ഥാനം. ബാഹ്യമായ ശാരീരികപ്രേരണകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന മൃഗീയമായ വികാരത്തെയല്ല ഇവിടെ പരാമർശിക്കുന്നത്. അത് ബലാത്സംഗം എന്നു പറയാവുന്ന ഏകപക്ഷീയമായ ആഗ്രഹപൂർത്തീകരണമായി തരം താഴുന്നു. പല പ്രണയങ്ങളുടെയും പിന്നിൽ ഇത്തരം ഗൂഡമായ ലക്ഷ്യങ്ങളാണുള്ളത്. പുതിയ പ്രണയകാലത്തെ വികൃതമാക്കുന്നതും കാമത്തിന്റെ അനവസരത്തിലുള്ള ഈ ഇടപെടലാണ്.

3. പ്രതിബദ്ധത

പ്രണയം എവിെട നിന്നു വരുന്നു എങ്ങോട്ടു പോകുന്നു എന്നറിയാൻ ഒക്സ്േഫാർഡ് യൂണിവേഴ്സിറ്റി ഒരു പഠനം നടത്തി. വനിതാ സൈക്യാട്രിസ്റ്റുകളെ മാത്രം ഉൾെപ്പടുത്തിക്കൊണ്ടു നടത്തിയ ആ പഠനത്തിൽ െവളിപ്പെട്ടത് ഏതു വിശുദ്ധ പ്രണയവും ആരംഭിക്കുന്നത് ശാരീരികമായ ആകർഷണത്തിൽ നിന്നുമാെണന്നാണ്. അതായത് ഒരു നിമിഷത്തെ കാമത്തിൽ നിന്നാണ് ഇതു സംഭവിക്കുന്നത്. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കാം ഈ സമാഗമം. കമിതാക്കൾ പോലും മറന്നുപോയ ഒരു പ്രണയനിമിഷമായിരിക്കാം അത്.

പെൺമനസുകളിലാണ് ഒരു തുള്ളി കാമം ആദ്യം വന്നുവീഴുന്നത്. പിന്നീടു നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ ആദ്യനിമിഷത്തിന്റെ ഫലമായിട്ടാവും. ഒരു െപൺകുട്ടി ആദ്യം പ്രണയം നിഷേധിക്കുകയും പിന്നീട് പ്രണയം അനുകൂലിക്കുകയും െചയ്യുമ്പോഴും ഇതുതന്നെയാണു സംഭവിക്കുന്നത്. ഈ പഠനം അധികം പ്രചാരം നേടാത്തത് നമ്മുടെ കാമുകന്മാരുടെ ദൗർബല്യം കൊണ്ടാവാം.