Wednesday 16 January 2019 11:49 AM IST : By സ്വന്തം ലേഖകൻ

വേട്ടയ്ക്കിറങ്ങിയ പുലി പശുക്കുട്ടിയെ പിടിച്ചു; മുപ്പതോളം പശുക്കൾ ചേർന്ന് പുലിയെ കുത്തിക്കൊന്നു! വേറിട്ട കാഴ്ച

cows23

നാട്ടിൽ ഇര തേടിയെത്തിയ പുലിയെ പശുക്കൾ ചേർന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നാണ് ഇൗ വേറിട്ട വാർത്ത. പുലി പശുവിനെ ആക്രമിച്ചു എന്ന കേട്ടിട്ടുള്ള ഗ്രാമീണർക്ക് പശുക്കൾ പുലിയെ കൊന്നു എന്ന വിവരം അറിഞ്ഞ് അമ്പരക്കുകയാണ്. പശു സംരക്ഷണകേന്ദ്രത്തിലാണ് കാട്ടിൽ നിന്നും ഇര തേടി രണ്ടു പുലികൾ എത്തിയത്. 

രാത്രി ഗോശാലയിൽ കടന്ന പുലികളെ കണ്ട് പശുക്കൾ വിരണ്ട് ബഹളമുണ്ടാക്കിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതോടെ പശുക്കൽ ഗോശാലയ്ക്ക് ചുറ്റും ഒാടാൻ തുടങ്ങി. അപ്പോഴാണ്  പുലികളിൽ ഒന്ന് പശുക്കിടാവിനെ പിടികൂടിയത്. കിടാവിനെ ആക്രമിക്കുന്നത് കണ്ടതോടെ മറ്റു പശുക്കൾ കൂട്ടമായി പുലിയുടെ നേർക്ക് തിരിഞ്ഞു. മുപ്പതോളം പശുക്കൾ  സംഘം ചേർന്ന് എത്തിയതോടെ പുലി ആകെ വിരണ്ടു. പിന്നീട് പശുക്കൾ പുലിയെ ചവിട്ടിമെതിക്കുകയും കൊമ്പുകൾ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. 

രണ്ടാമത്തെ പുലി ഇൗ സമയം കൊണ്ട് ഗോശാലയ്ക്ക് പുറത്തുകടന്നിരുന്നു. പശുക്കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചത്തുകിടക്കുന്ന പുലിയെ കണ്ടത്. ഇവർ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വയസുള്ള ആൺപുലിയാണ് ചത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷപ്പെട്ട പുലിയെ കണ്ടെത്താൻ തിരിച്ചിൽ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.

more...