Thursday 18 July 2019 06:43 PM IST : By സ്വന്തം ലേഖകൻ

കതക് തുറന്നപ്പോൾ കടുവ കട്ടിലിൽ! അതിഥി വന്നത് വെള്ളപ്പൊക്കത്തെ പേടിച്ച്

tiger-new

ക്ഷണിക്കാതെ വീട്ടിലെത്തിയ അതിഥിയെ കണ്ട ഞെട്ടലിൽ നിന്ന് അസമിലെ ഒരു കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല.

കാസിരംഗ നാഷണൽ പാർക്കിലെ കടുവയാണ് ദേശീയ പാതയ്ക്ക് സമീപത്തുളള വീട്ടിലേക്കെത്തിയ ആ അപ്രതീക്ഷിത അതിഥി. അസമിലുണ്ടായ വെളളപ്പൊക്കത്തിൽ അകപ്പെട്ട കടുവ രക്ഷ തേടിയാവും വീടിനകത്തെത്തിയതെന്നു കരുതുന്നു.

അസമിലുണ്ടായ വെളളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിലെ നിരവധി മൃഗങ്ങള്‍ ചാകുകയും ചിലതിനെ കാണാതാകുകയും ചെയ്തു.

കടുവ വീടിനുള്ളിൽ കട്ടിലിൽ കിടക്കുന്ന ചിത്രം വൈറലാണ്. അതിഥിയെ കണ്ടു ഞെട്ടിയ വീട്ടുടമ വിവരം വനം വകുപ്പിനെ അറിയിച്ചു.

വെളളപ്പൊക്കത്തിൽ കാസിരംഗ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും വെളളത്തിൽ മുങ്ങി. ഈ ആഴ്ച 30 വന്യമൃഗങ്ങളാണ് ചത്തത്. വെളളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടാൻ മൃഗങ്ങൾ പാർക്കിൽ നിന്നു പുറത്തേക്കുവരുന്നുണ്ട്. ഇപ്പോൾ പാർക്കിൽനിന്നു വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.