Friday 19 July 2019 09:50 AM IST : By സ്വന്തം ലേഖകൻ

'ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുന്നു, ഇനി വിഡിയോ ചെയ്യുന്നില്ല'; ടിക് ടോക്കിൽ കണ്ണീരോടെ പെൺകുട്ടി

tik-tok-crying7778

വിനോദത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. എന്നാൽ ഇപ്പോൾ കണ്ടുവരുന്ന പ്രവണതയനുസരിച്ച് ടിക് ടോക്കിനെ ഭൂരിഭാഗം പേരും വൈകാരികമായി ഉപയോഗപ്പെടുത്തുന്നു എന്നതാണ്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി ടിക് ടോക്കിൽ കണ്ണീരോടെ പ്രത്യക്ഷപ്പെട്ടത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. താനിടുന്ന വിഡിയോകൾ വേദനിപ്പിക്കുന്ന രീതിയിൽ ട്രോൾ ചെയ്യപ്പെടുകയാണെന്ന് പെൺകുട്ടി പറയുന്നു. 'എന്റെ കിടുവേ' എന്ന ഫെയ്സ്ബുക് പേജിലാണ് പെൺകുട്ടിയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്.

"ഇപ്പോൾ ഞാൻ ഇടുന്ന വിഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വിഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് എനിക്ക് ഒരു ദേഷ്യവും ഇല്ല. എന്റെ വിഡിയോകള്‍ക്കെല്ലാം ട്രോള്‍ വരുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വിഡിയോ ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല."- വിഡിയോയില്‍ പെൺകുട്ടി പറയുന്നു.

Tags:
  • Spotlight
  • Social Media Viral