Thursday 23 May 2019 03:50 PM IST : By സ്വന്തം ലേഖകൻ

ചോദിക്കാനും പറയാനും ആളില്ല എന്ത്യേ...; സൈബര്‍ ചൊറിയൻമാർക്ക് വീട്ടമ്മയുടെ കിടിലൻ മറുപടി; വിഡിയോ

tokz

എത്രയൊക്കെ സ്ത്രീസമത്വം പ്രസംഗിച്ചാലും ചിലരുടെ ഉള്ളിന്റെ ഉള്ളിൽ നിന്നും അറിയാതെയെങ്കിലും പുരുഷ മേധാവിത്വം നുരപൊന്തി വരാറുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് സോഷ്യൽ മീഡിയയിൽ ആണെന്നു മാത്രം. പെണ്ണൊന്ന് അഭിപ്രായം പറഞ്ഞാൽ, കലാപരമായ മികവുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചാൽ കുത്തുവാക്കുകളുമായി ചിലരെത്തും. ഇവളുമർക്കൊന്നും വീട്ടിൽ യാതൊരു പണിയുമില്ലേ ...ചോദിക്കാനും പറയാനും ആരുമില്ലേ എന്നൊക്കെ ചോദിച്ച് സൈബര്‍ ആങ്ങളമാരെത്തും.

അത്തരം ചോദ്യങ്ങൾക്ക് കിടിലോൽക്കിടിലം മറുപടി നൽകുകയാണ് ഒരു വീട്ടമ്മ. പ്രായം മറന്നുള്ള എനർജിയുമായി എത്തിയ ഇവരുടെ ടിക് ടോക് വിഡിയോക്ക് കീഴെ അധിക്ഷേപങ്ങളുടെ അതിപ്രസരമായിരുന്നു. പലർക്കും അവർ പെണ്ണായതായിരുന്നു വിഷയം. എന്നാൽ കുത്തുവാക്കുകൾക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി അവരെത്തിയിരിക്കുകയാണ്. തനിക്ക് ചോദിക്കാനും പറയാനും ആളില്ലെങ്കിൽ നിങ്ങൾക്കെന്താ എന്ന് ചോദിച്ചാണ് വിഡിയോയുടെ തുടക്കം. സ്ത്രീകള്‍ എന്ത് ചെയ്താലും അതിൽ ദോഷം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നവരെ കണക്കിന് വിമർശിക്കുന്നുമുണ്ട്.