Tuesday 18 December 2018 07:36 PM IST : By സ്വന്തം ലേഖകൻ

‘ചേട്ടൻ ഉപേക്ഷിച്ചു പോയിട്ടില്ല, ആ വിഡിയോ ആക്റ്റിങ്’; വൈറൽ ടിക് ടോക് യുവതിക്ക് പറയാനുള്ളത്–വിഡിയോ

tik-tok

കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന സോഷ്യൽ മീഡിയാക്കാലമാണ്. സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന പല സംഭവങ്ങളുടേയും ഉള്ളുകള്ളികൾ ചികഞ്ഞു ചെന്നാൽ കിട്ടുന്നതോ യാഥാർത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങളും. കേവലം ലൈക്കിനു വേണ്ടി അതുമല്ലെങ്കിൽ നേരമ്പോക്കിനു വേണ്ടി പങ്കുവയ്ക്കുന്ന പല സംഗതികളും സോഷ്യൽ മീഡിയയുടെ പൊള്ളയായ ഉള്ള് തുറന്നുകാട്ടാൻ പോന്നവയാണ്. ചുരുക്കത്തിൽ പുതുതലമുറയുടെ സോഷ്യൽ മീഡിയ ഭ്രമം പിടിവിട്ടു പോകുന്നു എന്ന് സാരം. ആ ഭ്രമം മൊബൈൽ–കമ്പ്യൂട്ടർ സ്ക്രീനുകളിൽ കണ്ണുംനട്ടിരിക്കുന്നവരെ നന്നായി ചൂഷണം ചെയ്യുന്നുമുണ്ട്.

ഉപേക്ഷിച്ചു പോയ ഭർത്താവിനെ കണ്ണീരോടെ തിരികെ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് മേൽപ്പറഞ്ഞ വസ്തുതയിലെ ഒടുവിലത്തെ ഉദാഹരണം. കൈക്കുഞ്ഞിനേയുമേന്തി കണ്ണീരോടെ നിൽക്കുന്ന യുവതിയുടെ ടിക് ടോക് വിഡിയോ സോഷ്യൽ മീഡിയയിൽ പാറിപ്പറന്നത് കണ്ണടച്ചു തുറക്കുന്ന മാത്രയിൽ. ആയിരങ്ങൾ ലൈക്കിലേറ്റിയ വിഡിയോ സോഷ്യൽ മീഡിയ പേജുകളിൽ ഷെയറുകളായും പറന്നു നടന്നു. യുവതിയുടെ കണ്ണീരണിയിക്കുന്ന വിഡിയോ പലരും അപ്പാടെ വിശ്വസിച്ചുവെന്ന് സാരം.

‘ബേസുബാ’, പത്ത് ലക്ഷം മുടക്കി ഒരു പാട്ട്; മലയാളികളുടെ ഹിന്ദി ആൽബം ഹിറ്റ്

ന്യൂസ് പേപ്പറിൽ നിന്നും സ്റ്റാർ, ബോട്ടിൽ ക്യാപ്പിൽ നിന്നും ക്രിസ്മസ് ട്രീ; റീ സൈക്കിൾ പ്ലാസ്റ്റിക്കിൽ നിന്ന് ഹാപ്പി ക്രിസ്മസ്

‘റോഡരികിലെ പാതിയറ്റ ശരീരം,അതാ ബൈക്ക് യാത്രികരുടേതായിരുന്നു’; ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യം; കുറിപ്പ്

എന്നാൽ ഇപ്പോഴിതാ സംഭവം വൈറലായതിനു പിന്നാലെ വിഡിയോക്കു പിന്നിലെ നിജസ്ഥിതി വ്യക്തമാക്കി ആ യുവതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടിക് ടോകിൽ ചെയ്ത ആ ‘വിരഹ വിഡിയോ’ തന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല എന്നാണ് യുവതി പറയുന്നത്. ‘കുഞ്ഞിനെ ഉൾപ്പെടുത്തിയത് ഒറിജിനാലിറ്റിക്കു വേണ്ടിയാണ്. വിഡിയോ സത്യമാണെന്ന് വിശ്വസിച്ച് പലരും തന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ചേട്ടൻ തിരികെ വരും എന്ന് പലരും പറയുന്നുണ്ടായിരുന്നു. വിഡിയോയിൽ പറഞ്ഞ പോലെ എന്റെ ഹസ്ബൻഡ് ഉപേക്ഷിച്ചു പോയിട്ടില്ല. പലരും പറ്റിക്കപ്പെടുന്നു എന്ന് തോന്നിയതു കൊണ്ടാണ് ഇപ്പോൾ സത്യാവസ്ഥ വ്യക്തമാക്കി താനെത്തിയിരിക്കുന്നത്..’–യുവതി പറയുന്നു

അതേസമയം ലൈക്കിനു വേണ്ടിയല്ല താനിതൊക്കെ ചെയ്തതെന്നും. തന്റെ ടിക് ടോക് വിഡിയോകളിൽ സാധാരണ കുഞ്ഞിനെ ഉൾപ്പെടുത്താറുണ്ടെന്നും യുവതി പറയുന്നു. മറ്റൊരു വിഡിയോയിലൂടെയാണ് യുവതി സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ദിവസങ്ങൾ നീണ്ട തെറ്റിദ്ധാരണകളെ പൊളിച്ചു കൊണ്ടാണ് യുവതി പുതിയ വിഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി’’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

'ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ!'; മറുപടിയുമായി മോഹന്‍ലാല്‍