Tuesday 12 October 2021 12:52 PM IST : By സ്വന്തം ലേഖകൻ

രാത്രി ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു; പത്തു വയസ്സുകാരൻ വീണു മരിച്ചു, ദാരുണം

Indian Railway passenger coach entry  of a 3 Tier Air Conditioned coach

ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി.

ഇന്നലെ രാത്രി 11.45 നു കോട്ടയം മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്നാണു കരുതുന്നത്. വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:
  • Spotlight