Friday 07 September 2018 12:29 PM IST : By സ്വന്തം ലേഖകൻ

മനോഹരം, ഭാവാർദ്രം... തിരയുന്നു ഈ യുവ ഗായികയെ; പാട്ട് വൈറൽ

viral-tamil-song

‘ജീവാംശമായി..’ എന്ന് തുടങ്ങുന്ന ഗാനം ഒരു സംഗീതോപകരണത്തിന്റെയും സഹായമില്ലാതെ ഭാവാർദ്രമായി ആലപിക്കുന്ന ഒരു പെൺകുട്ടിയെ തേടിനടക്കുകയാണ് സോഷ്യൽ മീഡിയ. ട്രെൻഡിങ് കേരള എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പന്ത്രണ്ടായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം നിരവധി ലൈക്കുകളും. വെറും 30 സെക്കൻഡുകൾ മാത്രമുള്ള ഈ  വിഡിയോയിൽ പാടുന്നത് ഒരു തമിഴ് പെൺകുട്ടിയാണെന്നാണ് സൂചന. എന്തായാലും അസാധ്യമായി പാടുന്ന ഈ ഗായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ ലോകം. വിഡിയോ കാണാം;