Tuesday 01 October 2024 05:24 PM IST : By സ്വന്തം ലേഖകൻ

ട്രെൻഡ്‌സ് ഓണം നല്ല ഓളം; ട്രെൻഡ് സെറ്ററായി തേവര എസ്.എച്ച്. കോളജ്, ഓളമായി ഓണാഘോഷം

trends-malayala-manorama-onam-nalla-olam-2024-final-results-vanitha-cover

ട്രെൻഡ്സ് സംഘടിപ്പിച്ച ‘ഓണം നല്ല ഓളം’ പരിപാടിയുടെ ഭാഗമായ ട്രെൻഡ് സെറ്റർ കോളജ് മത്സരത്തിൽ തേവര എസ്എച്ച് കോളജ് ജേതാക്കൾ. ഒരു ലക്ഷം രൂപയും ട്രോഫിയുമാണു സമ്മാനം.

trends-malayala-manorama-onam-nalla-olam-2024-college-contest-winner ട്രെൻഡ് സെറ്റർ കോളജ് കോളേജ് കോണ്ടെസ്റ് വിജയികളായ തേവര എസ്എച്ച് കോളജ്, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ന്യൂ സ്റ്റോർ ഓപ്പണിങ് സ്റ്റേറ്റ് ഹെഡ് മനോജ് ചീരൻ, റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ് കേരള മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സൗത്ത് കേരള ജ്യോഗ്രഫി ലീഡ് എസ്.രാജേഷ്, ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, മഹിമ നമ്പ്യാർ, ട്രെൻഡ്സ് കേരള ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവരോടൊപ്പം.

രണ്ടാം സ്ഥാനം ചാലക്കുടി എസ്എച്ച് കോളജിനാണ് (75,000 രൂപ). കൊല്ലം യുകെഎഫ് കോളജ് ഓഫ് എൻജിനീയറിങ്ങിനാണു മൂന്നാം സ്ഥാനം (50,000 രൂപ). കോട്ടയം ബിസിഎം കോളജ് പ്രത്യേക പരാമർശം (20,000 രൂപ) നേടി.

trends-malayala-manorama-onam-nalla-olam-2024-college-contest-second ട്രെൻഡ് സെറ്റർ കോളജ് കോളേജ് കോണ്ടെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ ചാലക്കുടി എസ്എച്ച് കോളേജ്

സെമി ഫൈനൽ മത്സരങ്ങളിൽ നിന്നു ഗ്രാൻഡ് ഫിനാലെയിലെത്തി വാശിയേറിയ മത്സരം നടത്തിയ ആലുവ സെന്റ് സേവ്യേഴ്സ്, പൊന്നാനി എംഇഎസ്, തിരുവനന്തപുരം സെന്റ് സേവ്യേഴ്സ്, കോട്ടയം ബസേലിയസ് കോളജുകൾക്ക് 10,000 രൂപ വീതമുള്ള സമ്മാനങ്ങളുമുണ്ട്. ട്രെൻഡ്സ് മെഗാ ഫാഷൻ ഷോയും കി‍‍‍‍ഡ്സ് ഫാഷൻ ഷോയും ഇതോടൊപ്പം നടന്നു.

trends-malayala-manorama-onam-nalla-olam-2024-college-contest-third ട്രെൻഡ് സെറ്റർ കോളജ് കോളേജ് കോണ്ടെസ്റ്റിൽ മൂന്നാം സ്ഥാനം നേടിയ കൊല്ലം യുകെഎഫ് കോളജ് ഓഫ് എൻജിനീയറിങ്

ട്രെൻഡിങ് റീൽസ് മത്സര വിജയികൾ: ഒന്നാം സ്ഥാനം– ഐസ എമിൻ ഫാത്തിമ, കൊച്ചി (25,000 രൂപ), രണ്ടാം സ്ഥാനം– എയ്മി ‍മരിയ, ആലുവ (15,000 രൂപ), മൂന്നാം സ്ഥാനം– എം.എ. മഹേഷ്, തിരുവനന്തപുരം (10,000 രൂപ).

trends-malayala-manorama-onam-nalla-olam-2024-college-contest-special-mention ട്രെൻഡ് സെറ്റർ കോളജ് കോളേജ് കോണ്ടെസ്റ്റിൽ പ്രത്യേക പരാമർശം നേടിയ കോട്ടയം ബിസിഎം കോളജ്

ട്രെൻഡ്സെറ്റർ ഫൊട്ടോഗ്രഫി മത്സര വിജയികൾ: ഒന്നാം സ്ഥാനം– മനീഷ സന്തോഷ്, പാലക്കാട് (15,000 രൂപ), രണ്ടാം സ്ഥാനം– നന്ദ മധുസൂദനൻ, കൊച്ചി (10,000 രൂപ), മൂന്നാം സ്ഥാനം– എ.എ.അഖിൽ, തിരുവനന്തപുരം (5,000 രൂപ).

trends-malayala-manorama-onam-nalla-olam-2024-reel-contest-winner ട്രെൻഡിങ് റീൽസ് മത്സരത്തിൽ വിജയിയായ ഐസ എമിൻ ഫാത്തിമ ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, മഹിമ നമ്പ്യാർ, ലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർക്കൊപ്പം

ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, മഹിമ നമ്പ്യാർ എന്നിവരാണു വിജയികൾക്കു സമ്മാനങ്ങൾ നൽകിയത്.

trends-malayala-manorama-onam-nalla-olam-2024-photo-contest-winner ട്രെൻഡിങ് റീൽസ് മത്സരത്തിൽ വിജയിയായ ഐസ എമിൻ ഫാത്തിമ

ട്രെൻഡ്സ് കേരള ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ബിസിനസ് ഹെഡ് വിനോദ് സുബ്രഹ്മണ്യൻ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ഫാഷൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ന്യൂ സ്റ്റോർ ഓപ്പണിങ് സ്റ്റേറ്റ് ഹെഡ് മനോജ് ചീരൻ, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ സൗത്ത് കേരള ജ്യോഗ്രഫി ലീഡ് എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു.